+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ നഴ്സസ് ഫോറത്തിന്‍റെ നഴ്സസ് ദിനാഘോഷങ്ങൾ മേയ് 14ന് വാറ്റ്ഫോർഡിൽ

ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14 ശനിയാഴ്ച വാറ്റ്ഫോർഡിൽ യുക്മ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്യും. സിബി തോമസ് അധ്
യുക്മ നഴ്സസ് ഫോറത്തിന്‍റെ നഴ്സസ് ദിനാഘോഷങ്ങൾ മേയ് 14ന് വാറ്റ്ഫോർഡിൽ
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14 ശനിയാഴ്ച വാറ്റ്ഫോർഡിൽ യുക്മ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്യും. സിബി തോമസ് അധ്യക്ഷത വഹിക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടികളിൽ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജോയിൻറ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീനാ സജീവ്, യുക്മ ലണ്ടൻ കോർഡിനേറ്ററും മുൻ യുഎൻ എഫ് കോർഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം, സണ്ണിമോൻ മത്തായി തുടങ്ങിയവർ പങ്കെടുക്കും.

രാവിലെ 10ന് ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം മുന്നുവരെയായിരിക്കും നടക്കുന്നത്. നഴ്സിംഗ് മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന നഴ്സിംഗ് കരിയർ ഗൈഡൻസ് സെമിനാറിൽ എൻഎച്ച് എസ് ചീഫ് നഴ്സിംഗ് ഓഫീസർ ഡങ്കൻ ബർട്ടൻ, വെസ്റ്റ് ഹാർട്ട് ഹോസ്പിറ്റൽ ചീഫ് നഴ്സ് ഡയറക്ടർ ട്രെയ്സി കാർട്ടർ, സാജൻ സത്യൻ, മിനിജ ജോസഫ് തുടങ്ങിയവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം കൊടുക്കും.

കൊച്ചുകേരളത്തിന്‍റെ പ്രശസ്തി അഗോളതലത്തിൽ എത്തിച്ചതിൽ മലയാളി നഴ്സുമാർ വഹിച്ച പങ്ക് നിസ്തുലമാണ്. അവരുടെ അർപ്പണമനോഭാവവും,കഠിന പരിശ്രമവും കൊണ്ട് വിവിധ രാജൃങ്ങളിൽ തൊഴിൽ ചെയ്യാനും കുടിയേറുവനും സാധിച്ചിട്ടുണ്ട്. യുകെയിലെ ആരോഗൃമേഖലയിൽ മികച്ച പാടവമാണ് നമ്മുടെ നഴ്സുമാർ പുലർത്തുന്നത്. നഴ്സുമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ യുക്മ എന്നും മുൻപന്തിയിലുണ്ട്. യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം(യുഎൻഎഫ്) കെസിഎഫ് വാറ്റ്ഫോർഡുമായി ചേർന്നാണ് ഒരുക്കുന്ന നഴ്സസ് ദിനാചരണവും സെമിനാറും ശനിയാഴ്ച രാവിലെ 10 മുതൽ 3 വരെ വാറ്റ്ഫോർഡിൽ സംഘടിപ്പിച്ചിരിക്കുന്നത്.

പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വീജയത്തിലും ജോലിയിലും മുന്നേറാൻ സഹായകരമായ കാരൃങ്ങൾ ഉൾപ്പെടുത്തിയാണ് സെമിനാർ വിഭാവനം ചെയ്യ്തിരിക്കുന്നത്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് തോളോടു തോൾച്ചേർന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് യു എൻ എഫും കെസിഎഫും ശ്രമിക്കുന്നത്.

എല്ലാ യുകെ മലയാളി നഴ്സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയുന്ന ഒരു വലിയ പ്ലാറ്റ്ഫോമാണ് യുക്മ നഴ്സസ് ഫോറം (യുഎൻഎഫ്). പരിശീലനം, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ തുടങ്ങിയവയിലൂടെ നഴ്സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണൽ വികാസത്തിനും ലക്ഷ്യമിട്ടാണ് യുഎൻഎഫ് പ്രവർത്തിക്കുന്നത്. യുകെയിലെ എല്ലാ മലയാളി നഴ്സുമാരും പ്രൊഫഷണൽ കാര്യങ്ങളിൽ പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എൻ.എഫുമായി ബന്ധപ്പെട്ടുകൊണ്ടു പ്രവർത്തിക്കാൻ യുഎൻഎഫ് ദേശീയ സമിതി അഭ്യർഥിക്കുന്നു.

യുക്മ നഴ്സസ് ഫോറത്തിന്‍റെ നഴ്സസ് ദിനാഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിൻറ് സെക്രട്ടറിയും യുഎൻഎഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യൻ, പ്രസിഡന്‍റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ എന്നിവർ അറിയിച്ചു.

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ജോർജ് തോമസ് - 07459518143.
ബ്രോണിയ ടോമി - 07852112470.
സിബു സ്കറിയ - 07886319232

അലക്സ് വർഗീസ്