+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ കാത്തലിക്ക് അസോസിയേഷന്‍റെ ഈസ്റ്റർ ആഘോഷങ്ങളിൽ നഴ്‌സുമാർക്ക്‌ ആദരം

മാഞ്ചസ്റ്റർ : കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചെസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാടികൾ പ്രൗഢഗംഭീരമായി നടന്നു. നഴ്‌സുമാർക്ക്‌ ആദരം ഒരുക്കിയും,ആട്ടവും പാട്ടുമായി രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ആഘോഷപരി
മാഞ്ചസ്റ്റർ കാത്തലിക്ക് അസോസിയേഷന്‍റെ ഈസ്റ്റർ ആഘോഷങ്ങളിൽ നഴ്‌സുമാർക്ക്‌ ആദരം
മാഞ്ചസ്റ്റർ : കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചെസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാടികൾ പ്രൗഢഗംഭീരമായി നടന്നു. നഴ്‌സുമാർക്ക്‌ ആദരം ഒരുക്കിയും,ആട്ടവും പാട്ടുമായി രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ആഘോഷപരിപാടികൾ മികച്ച ജനപങ്കാളിത്തം കൊണ്ടും,മികവുറ്റ പരിപാടികളാലും ശൃദ്ധേയമായി.

അസോസിയേഷൻ പ്രസിഡന്‍റ് ട്വിങ്കിൾ ഈപ്പൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ബിജു ആന്റണി,ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇവൻറ് കോർഡിനേറ്റർ ജയ്‌സൺ ജോബ് ഏവർക്കും സ്വാഗതം ആശംസിച്ചു . കമ്മറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ കലാപരിപാടികൾക്ക് തുടക്കമായി.

കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അണിനിരന്ന ഇരുപത്തിയഞ്ചിൽ പരം പരിപാടികൾ ആഘോഷരാവിനു നിറം പകർന്നു.

നഴ്സുമാർ ഒന്നടങ്കം വേദിയിൽ എത്തി സത്യപ്രതിജ്ഞ ഏറ്റുചൊല്ലുകയും,നിലവിളക്ക് തെളിയിക്കുകയും ചെയ്തു .മികച്ച ഹർഷാരവത്തോടെ ഏവരും നഴ്സുമാർക്ക് ആദരവ് നൽകി.



ജോബി വർഗീസ് ,റിൻസി സജിത്ത് എന്നിവർ അവതാരകർ ആയപ്പോൾ കൾച്ചറൽ കോർഡിനേറ്റേഴ്‌സ് ആയ ഷിജി ജെയ്സൺ,മഞ്ജു സി പള്ളം, ഷേർളി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മറ്റികളും , സെക്രട്ടറി സുനിൽ കോച്ചേരി,ട്രഷറർ ജിനോ ജോസഫ്,വൈസ് പ്രസിഡണ്ട് അഞ്ജു ബെൻഡൻ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.

കുട്ടികളുടെ പ്രായം അനുസരിച്ച് വിവിധ ഗ്രുപ്പുകളായി തിരിച്ചു നടന്ന കലാപരിപാടികളും, മുതിർന്നവരുടെ ഡാൻസുകളുമെല്ലാം ആസ്വാദക ഹൃദയങ്ങളിൽ ഇടം പിടിച്ചു.

നീണ്ട ഇടവേളയ്ക്കു ശേഷം സൗഹൃദം പങ്കിട്ടും, സ്നേഹവിരുന്ന് ആസ്വദിച്ചും ഏറെവൈകിയാണ് ഏവരും വീടുകളിലേക്ക് മടങ്ങിയത്.പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും എസ്‌സിക്യു്ട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി .