ഡബ്ലിൻ : അയർലൻഡിലെ അറിയപ്പെടുന്ന ഗായികയും മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നതുമായ ’ജാസ്മിൻ പ്രമോദ് ’പാടിയ "പൊൻ കണിയായ്' എന്ന മാതൃത്വത്തിന്റെ കഥ പറയുന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. 4 മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ ""മ്യൂസിക് മഗ് സീസണ് 2 ’’വിൽ 4 മ്യൂസിക്സിലെ ബിബി മാത്യു രചന നിർവഹിച്ച മനോഹര ഗാനം അയർലൻഡിൽ തന്നെയാണ് വിഷ്വൽ ചെയ്തിരിക്കുന്നത്.
പിറക്കാൻ പോകുന്ന കണ്മണിയെ കുറിച്ചുള്ള അമ്മയുടെ സ്വപ്നങ്ങളും വാത്സല്യവും പ്രതീക്ഷകളും ഒക്കെയാണ് ദൃശ്യ സുന്ദരമായ ഈ മ്യൂസിക് ആൽബത്തിന്റെ ഇതിവൃത്തം . ’ജാസ്മിൻ’ തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും. സംഗീതം നിർവഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ്. ’അലോ മീഡിയ’ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് മദേഴ്സ് ഡേയിൽ ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
4 മ്യൂസിക്സിന്റെ ഒറിജിനൽ സോംഗ് സിരീസ് ആയ ""മ്യൂസിക് മഗ് സീസണ് 2’’വിന്റെ അയർലൻഡ് എപ്പിസോഡിലാണ് ’ജാസ്മിനെ’ ഇവർ ഫീച്ചർ ചെയ്തിരിക്കുന്നത്.
അയർലൻഡിൽ നിന്നുള്ള "കിരണ്‍ ബാബു' ഛായഗ്രഹണവും മെന്േറാസ് ആന്റണി വീഡിയോ എഡിറ്റിംഗ്, ഡിഐ എന്നിവയും നിർവഹിച്ചിരിക്കുന്നു.
അയർലൻഡിൽ നിന്നുള്ള പത്ത് സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് ""മ്യൂസിക് മഗ് സീസണ് 2'' വിൽ ഫീച്ചർ ചെയ്തിരിക്കുന്നത്. വിജയകരമായ "മ്യൂസിക് മഗ് സീസണ് 1’’ൽ മുൻപ് റീലീസ് ആയിട്ടുള്ള എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു.
ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ ബാനറിൽ ജിംസണ് ജെയിംസ് ആണ് ന്ധമ്യൂസിക് മഗ്ന്ധ എന്ന പ്രോഗ്രാം അയർലൻഡിൽ പരിചയപ്പെടുത്തുന്നത്.