ബെർലിൻ: കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബെർലിന്റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം മേയ് 7 ന് ശനിയാഴ്ച നടത്തപ്പെട്ടു.
സംഘടനയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ആഘോഷം രാവിലെ പതിനൊന്നിന് ആരംഭിച്ച് വൈകുന്നേരം അഞ്ചു മണിയോടെ സമാപിച്ചു. കുട്ടികളുടെ നൃത്തം, ഗാനാലാപനം, ഫാഷൻ ഷോ എന്നിവയും, മുതിർന്നവർക്കായി ബലൂണ്‍ ഫൈറ്റ്, ബിങ്കോ തുടങ്ങിയ കളികളും നടത്തി. അസോസിയേഷൻ ഒരുക്കിയ സദ്യ ഏവർക്കും ആസ്വാദ്യമായി.
മാർഷൽ സെബാസ്റ്റ്യൻ പരിപാടികൾ മോഡറേറ്റ് ചെയ്തു. അരൂപ് ശൈലേന്ദ്രനാഥ് ദൃശ്യങ്ങൾ അഭ്രപാളികളിൽ പകർത്തി. സെപ്റ്റംബറിൽ തിരുവോണം ആഘോഷിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.