+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാന്‍സിസ് മാര്‍പാപ്പ വീല്‍ചെയറില്‍

വത്തിക്കാന്‍സിറ്റി: മുട്ടുവേദന അസഹ്യമായതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശകരെ കാണുന്നത് വീല്‍ചെയറില്‍ ഇരുന്ന്. വത്തിക്കാനില്‍ നടന്ന കന്യാസ്ത്രീകളുടെയും സുപ്പീരിയര്‍ ജനറല്‍മാരുടെയും സമ്മേള
ഫ്രാന്‍സിസ് മാര്‍പാപ്പ വീല്‍ചെയറില്‍
വത്തിക്കാന്‍സിറ്റി: മുട്ടുവേദന അസഹ്യമായതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശകരെ കാണുന്നത് വീല്‍ചെയറില്‍ ഇരുന്ന്. വത്തിക്കാനില്‍ നടന്ന കന്യാസ്ത്രീകളുടെയും സുപ്പീരിയര്‍ ജനറല്‍മാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസം മാര്‍പാപ്പ എത്തിയത് വീല്‍ചെയറിലാണ്.

ഇതാദ്യമായാണു മാര്‍പാപ്പ വീല്‍ചെയറില്‍ പൊതുവേദിയിലെത്തുന്നത്. എണ്‍പത്തഞ്ചുകാരനായ പാപ്പയ്ക്ക് കഴിഞ്ഞ കുറെ നാളുകളായി വലതുകാല്‍ മുട്ടിന് പ്രശ്നങ്ങളുണ്ട്.

കഴിഞ്ഞയാഴ്ച സ്ളോവാക്യന്‍ ബിഷപ്പുമാരുമൊത്തുള്ള ഒരു സദസ്സിന്റെ അവസാനത്തില്‍, ഒരു കസേരയില്‍ ഇരുന്ന മാര്‍പ്പാപ്പ, അതിഥികളെ അഭിവാദ്യം ചെയ്യാന്‍ എഴുന്നേറ്റുനില്‍ക്കാന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തിയിരുന്നു.ഒരു പ്രശ്നമുണ്ട്, ഈ കാല്‍മുട്ട് ശരിയായി പ്രവര്‍ത്തിക്കുന്നില്ല, പാപ്പാ പറഞ്ഞു. നടക്കരുതെന്ന് പറഞ്ഞ ഡോക്ടറെ എനിക്ക് അനുസരിക്കണം. എന്നും പാപ്പാ കൂട്ടിയച്ചേര്‍ത്തു.