ആലപ്പുഴ: സെന്റ് ആന്റണീസ് ബോയ്സ് ഹോമിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനു ഡയറക്ടർ ഫാ. തോബിയാസ് തെക്കേപാലയ്ക്കൽ കൊടിയേറ്റി. ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. ജയിംസ് ആനാപറമ്പിൽ ദിവ്യബലിക്കു മുഖ്യകാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം 5.30നു ജപമാലയ്ക്കും തുടർന്ന് ദിവ്യബലിക്കും ഫാ. അലൻ ലെസ്ലിൻ പനയ്ക്കൽ മുഖ്യകാർമികത്വവും ഫാ. യേശുദാസ് കാട്ടുങ്കത്തയ്യിൽ വചനസന്ദേശം നൽകും. നാളെ വൈകുന്നേരം 5.30 ന് ജപമാല, തുടർന്ന് ദിവ്യബലി-ഫാ. ജോൺ ബ്രിട്ടോ ഒഎഫ്എം വചനസന്ദേശം- ഫാ. പോൾ ജെ. അറക്കൽ.
തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ജപമാലയും തുടർന്ന് ദിവ്യബലി- ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ. വചനസന്ദേശം ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ. ഫാ. ബെൻസി കണ്ടനാട്ട് സഹകാർമികനാകും. തുടർന്നുള്ള വേസ്പര പ്രദക്ഷിണത്തിന് ഫാ. മൈക്കിൾ ജോർജ് നേതൃത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 13 നു രാവിലെ 11 മണിക്കുള്ള ദിവ്യബലി- ഫാ. ജോയി പഴമ്പാശേരി. ഉച്ചകഴിഞ്ഞ് 3.30 നുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. പയസ് ആറാട്ടുകുളം മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡെൻസി ബെഞ്ചമിൻ കാട്ടുങ്കൽ, ഫാ. സേവ്യർ ഫ്രാൻസിസ് കുരിശിങ്കൽ, ഫാ. അൽഫോൻസ് കൊല്ലാപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ എന്നിവർ സഹകാർമികരാകും. ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിന് ഫാ. ഗ്രേഷ്യസ് സാവിയോ വിക്ടർ നേതൃത്വം വഹിക്കും. അന്നേദിനം കുഞ്ഞുങ്ങൾക്ക് ചോറൂട്ടിന് സൗകര്യം ഉണ്ടായിരിക്കും.
തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും ദിവ്യബലിക്കു ശേഷം വിശുദ്ധ അന്തോനീസിനോടുള്ള നൊവേന ഉണ്ടായിരിക്കും.