+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നൂ​റു​മേ​നി മ​ഹാ​സം​ഗ​മം ഇ​ന്ന്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ള്‍ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​തി​രൂ​പ​ത​യി​ലെ 3000 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച നൂ​റു​മേ​നി ദൈ​വ​വ​ച​ന മ​നഃ​പാ​
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നൂ​റു​മേ​നി മ​ഹാ​സം​ഗ​മം ഇ​ന്ന്
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ള്‍ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​തി​രൂ​പ​ത​യി​ലെ 3000 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച നൂ​റു​മേ​നി ദൈ​വ​വ​ച​ന മ​നഃ​പാ​ഠ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളു​ടെ മ​ഹാ​സം​ഗ​മം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കും. സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നൂ​റു​മേ​നി സീ​സ​ൺ ടൂ ​പ്ര​ഖ്യാ​പ​ന​വും സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി നി​ര്‍​വ​ഹി​ക്കും.
ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ന്‍ ഡി​ജി​പി സി​ബി മാ​ത്യൂ​സ്, സി​നി ആ​ര്‍​ട്ടി​സ്റ്റും സി​നി​മ സം​വി​ധാ​യ​ക​നു​മാ​യ ജോ​ണി ആ​ന്‍റ​ണി, അ​തി​രൂ​പ​ത ബൈ​ബി​ള്‍ അ​പ്പൊ​സ്ത​ലേ​റ്റ് കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് മാ​ന്തു​രു​ത്തി​ല്‍, നൂ​റു​മേ​നി ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി തോ​മ​സ് ഇ​ടി​മ​ണ്ണി​ക്ക​ല്‍, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍​ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, ഫാ. ​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ഡോ. ​റൂ​ബി​ള്‍ രാ​ജ്, ഡോ.​പി.​സി. അ​നി​യ​ന്‍​കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം വി​ജ​യി​ക​ള്‍ പ​ങ്കെ​ടു​ക്കും. ഇ​ട​വ​ക ത​ല​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ച്ച​വ​ര്‍, വ്യ​ക്തി​പ​ര​മാ​യി നൂ​റു മാ​ര്‍​ക്കോ അ​തി​ല​ധി​ക​മോ ല​ഭി​ച്ച​വ​ര്‍, അ​തി​രൂ​പ​താ​ത​ല വി​ജ​യി​ക​ള്‍ എ​ന്നി​വ​ര്‍ മ​ഹാ​സം​ഗ​മ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് സ​മ്മാ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങും. കോ​ട്ട​യം കാ​ൻ​ഡി​ല്‍ ബാ​ൻ​ഡ് ന​യി​ക്കു​ന്ന മ്യൂ​സി​ക് ബാ​ന്‍റും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.