+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ന്‍ ക​ര​ട്- 2019: പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു

ആ​ല​പ്പു​ഴ: 2019ലെ ​തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​പ്ര​കാ​രം നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ര്‍​ത്ത് സ​യ​ന്‍​സ് സ്റ്റ​ഡീ​സ് ത​യാ​റാ​ക്കി​യ തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ന്‍ 2019ന്‍റെ ക​ര​ടി​ന്മേ​ല്‍ നി​ര്
തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ന്‍ ക​ര​ട്- 2019: പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു
ആ​ല​പ്പു​ഴ: 2019ലെ ​തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​പ്ര​കാ​രം നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ര്‍​ത്ത് സ​യ​ന്‍​സ് സ്റ്റ​ഡീ​സ് ത​യാ​റാ​ക്കി​യ തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ന്‍ 2019ന്‍റെ ക​ര​ടി​ന്മേ​ല്‍ നി​ര്‍​ദേശ​ങ്ങ​ളും പ​രാ​തി​ക​ളും തീ​ര​പ​രി​പാ​ല​ന അ​ഥോ​റി​റ്റി അം​ഗ​ങ്ങ​ള്‍ നേ​രി​ട്ട് ശേ​ഖ​രി​ച്ചു. ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ലാ​ണ് ഹി​യ​റിം​ഗ് സം​ഘ​ടി​പ്പി​ച്ച​ത്.

റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​മ്പോ​ള്‍ ആ​ല​പ്പു​ഴ​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച എ.​എം.​ആ​രി​ഫ് എം​പി സ​മി​തി​യം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ പൂ​ര്‍​ണ​മാ​യും പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണം. പ​ല അ​നു​മ​തി​ക​ളും ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സമെ​ടു​ക്കു​ന്ന​തി​നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​നു​മ​തി​ക​ളും ന​ല്‍​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ടി​ല്‍ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​പ്പ​പ്പോ​ള്‍ എം​പി​മാ​രെ അ​റി​യി​ക്കാ​നും അ​തു​വ​ഴി പാ​ര്‍​ല​മെ​ന്‍റി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നും ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ന്ദ്ര നി​യ​മം വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ജ​ന​ങ്ങ​ളു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി അ​നു​ഭാ​വ പൂ​ര്‍​ണ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന് പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍, പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ല്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഹി​യ​റിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി.
ഡോ. ​റി​ച്ചാ​ര്‍​ഡ് സ​ക്ക​റി​യ, അ​മൃ​ത സ​തീ​ശ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​സി. സാ​ബു, ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ര്‍ കെ.​എ​ഫ്. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.