ചേര്‍ത്തല: കേരള ബാങ്കിന്റെ ശാഖകളില്‍നിന്നു പണയസ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ജീവനക്കാര്‍ പോലീസിനു പരാതി നല്‍കും. സംഭവുമായി ബന്ധപ്പെട്ട് ബാങ്കുതല അന്വേഷണത്തെത്തുടര്‍ന്ന് ഏരിയാ മാനേജര്‍ മീര മാത്യുവിനെ കഴിഞ്ഞദിവസം സര്‍വീസില്‍നിന്നു സസ്പെന്‍ഡുചെയ്തിരുന്നു.
നഗരത്തിലെ നടക്കാവ് ശാഖയും ചേര്‍ത്തല പ്രധാന ശാഖയും ചേര്‍ത്തല പോലീസിനും പട്ടണക്കാട് ശാഖ പട്ടണക്കാട് പോലീസിലുമാണ് പരാതി നല്‍കാനാണ് നിര്‍ദേശം.
നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ യഥാര്‍ഥ കണക്കുകള്‍ തിട്ടപ്പെടുത്താനുള്ള കാലതാമസമാണ് പരാതി നല്കാന് തടസമെന്നാണ് വിവരം. പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും കേസ് രജിസറ്റര്‍ ചെയ്ത് അറസ്റ്റടക്കമുള്ള നടപടികളിലേക്കു നീങ്ങുന്നത്. സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം വിവിരങ്ങള്‍ ശേഖരിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചേര്‍ത്തല നടക്കാവ്, പ്രധാന ശാഖ, പട്ടണക്കാട് എന്നിവിടങ്ങളില്‍നിന്നാണ് സ്വര്‍ണം മോഷണം പോയതായാണ് കണ്ടെത്തിയത്.