നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്നാട് സ്വദേശി ഡോ.അൻപളകൻ ജോർജ് ആണ് വരൻ. പതിനഞ്ചു വർഷം മുന്പായിരുന്നു ഡോ. ജേക്കബുമായി മാതുവിന്റെ ആദ്യ വിവാഹം നടന്നത്.പ്രണയവിവാഹമായിരുന്നു ഇത്. വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മാതു സിനിമയോട് വിടപറഞ്ഞിരുന്നു.
ഈ ബന്ധത്തിൽ 12, 9 ഉം വയസ്സുള്ള മക്കളുണ്ട്. എന്നാൽ, 2012ൽ ഇരുവരും വിവാഹമോചനം നേടിയിരുന്നു. വിവാഹമോചിതയായശേഷം മാതു അവിടെ നൃത്തവിദ്യാലയം ആരംഭിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോർക്കിൽ തന്നെയാണ് ഇപ്പോഴും മാതു.
തമിഴ്നാട്ടിൽ ജനിച്ച മാതു കന്നട സിനിമകളിൽ ബാലതാരമായിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെയാണ് മാതു മലയാളത്തിലേക്കെത്തുന്നത്.അമരം കുട്ടേട്ടൻ, സദയം, ഏകലവ്യൻ, ആയുഷ്കാലം, തുടർക്കഥ, സവിധം എന്നീ ചിത്രങ്ങളാണ് ആരാധകർ ഓർത്തിരിക്കുന്ന മാതുവിന്റെ ചിത്രങ്ങൾ.