മാവേലിക്കര: വാത്തികുളം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ മുതുകുളം സ്വദേശിയായ യുവാവ് പിടിയിൽ. മുതുകുളം പഞ്ചായത്ത് നാലാം വാർഡിൽ മണിഭവനം വീട്ടിൽ രതീഷ് (39) ആണ് പിടിയിലായത്. യുവതിയുടെ ബന്ധുവായ പ്രതി യുവതിയുടെ വീട്ടിൽ താമസിച്ചുവരവെയാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് കേസ്. കുറത്തികാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ർ മോഹിത് പി.കെയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ബിജു.വി, ബൈജു. വി, സതീഷ് കുമാർ, സീനിയർ സിപിഒമാരായ ഷാജിമോൻ, നെസി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.