ആലപ്പുഴ: തീരമേഖലയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാൻ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തീരസദസ് ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ അഞ്ചിനു നടക്കും. അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന തീരസദസ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.
എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും. ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാകളക്ടര്‍ ഹരിത വി. കുമാര്‍, മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന്, മത്സ്യബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി. മോഹനന്, ഗീത ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ സിനിമോള്‍ സാംസണ്, സുജിത ദിലീപ്, ജി. ശശികല, ജയിംസ് ചിങ്കുതറ, ഗീത കാര്ത്തികേയന്, കവിത ഷാജി, സ്വപ്ന ഷാബു, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം. ശ്രീകണ്ഠന് തുടങ്ങിയവര്‍ പങ്കെടുക്കും.
തീരസദസിനു മുന്നോടിയായി ഉച്ചകഴിഞ്ഞു മൂന്ന് മുതല്‍ അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ വിവിധ വിഷയങ്ങളിൽ ജനപ്രതിനിധികളുമായും ട്രേഡ് യൂണിയന് നേതാക്കളുമായും മന്ത്രി സജി ചെറിയാന് ചര്‍ച്ച നടത്തും.