മാന്നാർ: മന്ത്രിയും എംപിയും പരസ്പരം പുകഴ്ത്തി പ്രസംഗിച്ചത് സദസിലും വേദിയിലും ആശ്ചര്യം പടർത്തി. മാന്നാർ സബ്ട്രഷറിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എംപിയും പരസ്പരം പുകഴ്ത്തി സംസാരിച്ചത്.
വികസന കാര്യങ്ങളിൽ എംപി മണ്ഡലത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും വികസനത്തിന് രാഷ്ട്രീയമില്ലാത്ത നേതാവാണ് കൊടിക്കുന്നിൽ സുരേഷ് എംപിയെന്നും മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിൽ വികസനത്തിന്റെ പെരുമഴയാണ് മന്ത്രി സജി ചെറിയാനിലൂടെ ഉണ്ടായിരിക്കുന്നത്.
സജി ചെറിയാനെ പുകഴ്ത്തുന്നത് നല്ല കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണെന്നും എംപി കൂട്ടിച്ചേർത്തു. ഇതു മൂലമുണ്ടാകുന്ന രാഷ്ട്രീയ എതിർപ്പുകൾ അവഗണിക്കുന്നതായും കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ എംപി പറഞ്ഞു. എന്നാൽ, ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്ന അവസരത്തിൽ വീണ്ടും മത്സരിക്കാൻ തയാറായി രംഗത്തിറങ്ങിയിരിക്കുന്ന കൊടിക്കുന്നിൽ സുരേഷ് എംപിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയ സജി ചെറിയാൻ പുകഴ്ത്തി പറഞ്ഞത് അണികളിൽ അമർഷം സൃഷ്ടിച്ചിരിക്കുകയാണ്.