എടത്വ: തലവടി ചര്‍ച്ചാവേദിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ തലവടി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ആദരിക്കും. തലവടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആദരിക്കല്‍ ചടങ്ങ് നടക്കും. തോമസ് കെ. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.വി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു പുരസ്കാരദാനം നിര്‍വഹിക്കും. ബ്രഹ്മശ്രീ ആനന്ദന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. യോഗ്യതയുള്ള മുഴുവന്‍ വിദ്യാര്‍ഥി -വിദ്യാര്‍ഥിനികളും ഒന്നിന് മുന്‍പ് മാര്‍ക്ക് ലിസ്റ്റുകള്‍ 7510950651 എന്ന വാട്സ് ആപ്പ് നമ്പരില്‍ നല്‍കണം.
സബ് സെന്ററിനു പുതിയ കെട്ടിടം
മാന്നാർ: ജീർണാവസ്ഥയിലായ കുട്ടമ്പേരൂർ ഫാമിലി വെൽഫെയർ സബ് സെന്ററിനു പുതിയ കെട്ടിടം നിർമിക്കുന്നു. ഇതിനായി 25 ലക്ഷം അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മാന്നാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അജിത് പഴവൂരിന്റെ നിവേദനത്തെത്തുടർന്നാണ് പുതിയ കെട്ടിടത്തിന് 25 ലക്ഷം അനുവദിച്ചുള്ള ഭരണാനുമതിയായത്. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് മാസത്തോടെ ആരംഭിക്കുമെന്നും നിലവിലുള്ള സബ് സെന്റർ ഉടൻ വാടക കെട്ടിടത്തിലേക്ക് മാറുമെന്നും അജിത്ത് പഴവൂർ അറിയിച്ചു.