ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് ദാ​സ​റ​ഹ​ള്ളി അ​സം​ബ്ലി മ​ണ്ഡ​ലം ജ​ന​റ​ൽ​ബോ​ഡി യോ​ഗം

08:20 PM Mar 30, 2022 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് ദാ​സ​റ​ഹ​ള്ളി അ​സം​ബ്ലി മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗം കോ​ണ്‍​ഗ്ര​സ് ഹെ​ഗ​ന​ഹ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു .

കോ​ണ്‍​ഗ്ര​സ് ഡി​ജി​റ്റ​ൽ മെ​ന്പ​ർ​ഷി​പ് ക്യാ​ന്പ​യി​ൻ യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ക​യു​ണ്ടാ​യി. നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​വാ​നും ആ​ധാ​ർ കാ​ർ​ഡ്, വോ​ട്ടേ​ഴ്സ് ഐ​ഡി എ​ന്നി​വ ല​ഭ്യ​ക്കു​വാ​ൻ വേ​ണ്ടു​ന്ന ക്യാ​ന്പ​യി​ൻ ന​ട​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ടി. തോ​മ​സ്, ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ, യു. ​രാ​ജീ​വ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഭ​ക്ഷ്യ സാ​ധ​ന വി​ല​വ​ർ​ധ​ന​വ്, അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന ഇ​ന്ധ​ന​വി​ല, മ​രു​ന്നു​ക​ളു​ടെ വി​ല​ക്ക​യ​റ്റം മൂ​ലം സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ യോ​ഗം പ്ര​ധി​ഷേ​ധി​ച്ചു. കോ​ണ്‍​ഗ്ര​സ് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ൾ അ​ല്ലാ​തെ പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​വാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല . ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ രാ​ജ്യ​ത്തു കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ന​ട​പ്പി​ലാ​ക്കി​യ ജ​ന​കീ​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു കെ ​എം​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​ഞ്ച​പ്പ, ക​ഐം​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പ്ലാ​ച്ചേ​രി​ൽ, പ്ര​ശാ​ന്ത് കൈ​ര​ളി, നി​ജോ​മോ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ, ബി​നു ജോ​സ​ഫ്, ശി​വ​ൻ കു​ട്ടി, മു​ഫ് ലി​ഹ് പ​ത്താ​യ​പ്പു​ര​യി​ൽ, രാ​ധാ​കൃ​ഷ്ണ​ൻ, ജി​ജി​ൻ, ഷാ​ജു മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ മ​ണ്ഡ​ലം ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ശി​വ​ൻ​കു​ട്ടി .പി (​പ്ര​സി​ഡ​ന്‍റ്),
രാ​ധാ​കൃ​ഷ്ണ​ൻ , ഷാ​ജി.​പി. ജോ​ർ​ജ് ( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഷാ​ജു മാ​ത്യു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി),
റി​ജോ.​എ​ൻ, ഉ​മ്മ​ച്ച​ൻ എം.​ഡി(​സെ​ക്ര​ട്ട​റി​മാ​ർ), പ്ര​ദീ​പ് കു​മാ​ർ(​ട്ര​ഷ​റ​ർ), സാ​ബു ജോ​സ​ഫ് , അ​നി​ൽ കു​മാ​ർ , ബാ​ബു ജോ​ർ​ജ് , റെ​ജി ഉ​മ്മ​ൻ, കെ. ​ഭാ​സ്ക​ര​ൻ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.