+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ൺ. സ്റ്റീ​ഫ​ൻ കു​ള​ത്തും​ക​രോ​ട്ട് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ

പു​ന്ന​മൂ​ട് (മാ​വേ​ലി​ക്ക​ര ): ഓ​ഷ്യാ​ന​യു​ടെ പ്ര​ഥ​മ മി​ഷ​ൻ കോ​ ഓർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാം​ഗം ഫാ. ​ഡോ. സ്റ്റീ​ഫ​ൻ കു​ള​ത്തും​ക​രോ​ട്ടി​നെ മ​ല​ങ്ക​ര സു​റി
മോ​ൺ. സ്റ്റീ​ഫ​ൻ കു​ള​ത്തും​ക​രോ​ട്ട് മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ
പു​ന്ന​മൂ​ട് (മാ​വേ​ലി​ക്ക​ര ): ഓ​ഷ്യാ​ന​യു​ടെ പ്ര​ഥ​മ മി​ഷ​ൻ കോ​ ഓർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാം​ഗം ഫാ. ​ഡോ. സ്റ്റീ​ഫ​ൻ കു​ള​ത്തും​ക​രോ​ട്ടി​നെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ, മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ളാ​യി മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​യ​മി​ച്ചു. ഇ​ന്ന​ലെ സ​മ്മേ​ളി​ച്ച ഭ​ദ്രാ​സ​ന പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് പു​തി​യ വി​കാ​രി ജ​ന​റാളിനെ പ്ര​ഖ്യാ​പി​ച്ച​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ ചെ​ങ്കു​ളം സ്വ​ദേ​ശി​യാ​യ ഫാ. ​ഡോ. സ്റ്റീ​ഫ​ൻ കു​ള​ത്തും​ക​രോ​ട്ട് വ​ച​ന പ്ര​ഘോ​ഷ​ക​നും യു​വ​ജ​ന സം​ഘാ​ട​ക​നും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​ണ്. നി​യ​മ​നം നാ​ളെ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. കൊ​ല്ലം ജി​ല്ല​യി​ലെ ചെ​ങ്കു​ള​ത്ത്, കു​ള​ത്തും​ക​രോ​ട്ട് ജോ​ർ​ജ് -അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ച് മ​ക്ക​ളി​ൽ ഇ​ള​യ മ​ക​നാ​യി 1970 ഫെ​ബ്രു​വ​രി 9 നാ​ണ് ജ​ന​നം. വ​ർ​ഗീ​സ്, കൊ​ച്ചു​കു​ഞ്ഞ്, സാ​മു​വ​ൽ, മോ​ളി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

1994 ഡി​സം​ബ​ർ 28ന് ​ആ​യൂർ സെ​ന്‍റ്് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ബി​ഷ​പ് ലോ​റ​ൻ​സ് മാ​ർ അ​പ്രേമിൽനി​ന്ന് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ൻ, പ്രി​ൻ​സി​പ്പ​ൽ, ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും ശോ​ഭി​ച്ചു. 2013 മു​ത​ൽ 2023 വ​രെ ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ഓ​ഷ്യാ​ന​യു​ടെ ആ​ദ്യ മ​ല​ങ്ക​ര കോ​-ഓർ​ഡി​നേ​റ്റ​റാ​യി​രു​ന്നു.