തുറവൂർ: കാറിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു. അരൂർ പുത്തൻ വീട്ടിൽ അന്നമ്മ (82) ആണ് മരിച്ചത്. അരൂർ പള്ളി ഭാഗത്തു നിന്ന് കെൽട്രോൺ കൺട്രോൾസിന് തെക്ക് ഭാഗത്തേക്ക് ഓട്ടോയിൽ പോകുന്പോഴാണ് അപകടം. ഉടൻതന്നെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംസ്കാരം നടത്തി. പറവൂരിൽനിന്ന് ആലപ്പുഴയ്ക്കു പോകുകയായിരുന്നു കാർ. ഭർത്താവ് ആന്റണി. മക്കൾ: റീന, സിസ്റ്റർ ലീന, നീന. മരുമക്കൾ: ജോസ്, ലോഷ്മോൻ.
വൈഎംസിഎ ടാലന്റ് നൈറ്റ് ഇന്ന്
ആലപ്പുഴ: വൈഎംസിഎ രണ്ടാമത് ടാലന്റ് റെക്കഗ്നിഷന്‍ നൈറ്റ് (പ്രാഗല്ഭ്യ അംഗീകരണ രാത്രി) ഇന്നു വൈകുന്നേരം ആറിന് സംഘടിപ്പിക്കും. വൈഎംസിഎ എ.വി. തോമസ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളത്തില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിക്കും.
വൈഎംസിഎ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ബാസ്കറ്റ്ബോള്‍, ടേബിള്‍ ടെന്നിസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ചെസ്, മ്യൂസിക്, ഡ്രോയിംഗ്-പെയിന്റിംഗ് അക്കാഡമികളില്നിന്ന് ജില്ലാ, സംസ്ഥാന, ദേശീയ തല മത്സരങ്ങളില്‍ പങ്കെടുത്തവരും വിജയിച്ചവരുമായ താരങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടിയാണ് അവസരമൊരുക്കുന്നത്. ഷട്ടില്‍ ബാഡ്മിന്റണ്‍ അക്കാഡമിയില്നിന്നുള്ള വിജയികള്‍ക്ക് കിറ്റ് ബാഗുകള്‍ സ്പോണ്‍സര്‍മാരായ പോപി സമ്മാനിക്കും.