സിനിമാ ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി വീണ്ടുമൊരു ചലച്ചിത്രോത്സവത്തിന് കോഴിക്കോട് വേദിയാകുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ രാജ്യാന്തര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്പതുമുതല് 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളിലായാണ് നടക്കുന്നത്.തിരുവന്തപുരത്ത് വര്‍ഷം തോറും നടന്നുവരുന്ന ഐഎഫ്എഫ്കെയുടെ ഈ വര്‍ഷത്തെ മലബാറിലെ റീജണല്‍ ഫെസ്റ്റാണ് കോഴിക്കോട്ട് അരങ്ങേറുന്നത്. ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച മികച്ച അന്‍പതോളം സിനിമകളാണ് ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുക.
ലോക സിനിമ വിഭാഗത്തില്‍ 2017-ലെ മികച്ച 20 സിനിമകളും ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള മികച്ച 10 സിനിമകളും ഇക്കൂട്ടത്തിലുണ്ടാകും. ഇതിനു പുറമെ കഴിഞ്ഞ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച സമകാലിക മലയാള സിനിമ വിഭാഗത്തില്‍ ഇനിയും തിയറ്ററുകളില്‍ റിലീസ് ചെയ്യാത്ത സിനിമകളും ഈ മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയില്‍ എല്ലാ ദിവസവും ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും.
മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ അണിയറ ശില്‍പ്പികളില്‍ ചിലരെ മേളയില്‍ പങ്കെടുപ്പിക്കാനും സംസ്ഥാന ചലച്ചിത്ര അക്കാഡമിക്കു പദ്ധതിയുണ്ട്. തിരുവനന്തപുരത്തെ ഐഎഫ്എഫ്കെ മാതൃകയില്‍ തന്നെയായിരിക്കും ഇവിടേയും മേള സംഘടിപ്പിക്കുക.ഡെലിഗേറ്റ് പാസുകള്‍ മുഖേനയായിരിക്കും പ്രവേശനം. 300 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. ഈ മാസം അവസാനവാരത്തോടെ ഡെലിഗേറ്റ് പാസിനുള്ള അപേക്ഷകള്‍ ക്ഷണിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലമ്പൂരില്‍ നടന്നുവന്ന ഐഎഫ്എഫ്കെ റീജണല്‍ ഫെസ്റ്റാണ് മലബാറിന്റെ സിരാകേന്ദ്രമായ കോഴിക്കോട്ടേക്ക് വരുന്നത്.