മൈ സ്റ്റോറിയുടെ ആദ്യ ഗാനത്തിന് യു ട്യൂബിൽ ഡിസ് ലൈക്കുകളുടെ പ്രളയമായിരുന്നു.നായിക പാർവതിയായിരുന്നു അതിനുള്ള കാരണം. ചിത്രത്തിലെ പാട്ട് റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്പ് കസബ ചിത്രത്തക്കുറിച്ചുള്ള പാർവതിയുടെ പ്രതികരണം മൈ സ്റ്റോറിയെന്ന ചിത്രത്തെ കൂടി ബാധിക്കുകയായിരുന്നു.
ഇതാ ഇപ്പോൾ രണ്ടാമത്തെ പാട്ടും യു ട്യൂബിൽ റിലീസ് ചെയ്തപ്പോഴും ലൈക്കുകളേക്കാൾ ഡിസ് ലൈക്കുകൾ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഇതിനോടകം 60,000നു മുകളിൽ ആൾക്കാർ പാട്ട് കണ്ണോടിച്ചിട്ടുണ്ട്. ഡിസ് ലൈക്ക് ചെയ്യാനായി മാത്രം പാട്ട് കണ്ടവരും നിരവധി പേരാണ്. പാട്ടിന് താഴെയുള്ള കമന്റുകളിൽ നിന്നും നടി പാർവതിയോടുള്ള ചിലരുടെ വിരോധം തീർന്നിട്ടില്ലായെന്നും മനസിലാക്കാനാവും.