പ്രിയദർശനും സന്തോഷ് ശിവനും ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാറുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാറിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ഗായകൻ എം.ജി. ശ്രീകുമാർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
അതേ സമയം മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറുടെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്ന് നിർമാതാവ് ഷാജി നടേശൻ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്.
നിലവിൽ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണെന്നും ഈ വർഷം ജൂലൈയിൽ തുടങ്ങുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിനായി ടി.പി. രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്.
മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ്.ടി. കുരുവിളയാണ് മോഹൻലാൽ കുഞ്ഞാലിമരയ്ക്കാറാകുന്ന ചിത്രം നിർമിക്കുന്നത്. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.