+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്റൈന്‍ സംഘര്‍ഷത്തില്‍ ഉഭയകക്ഷി ചര്‍ച്ച

ബര്‍ലിന്‍:ഉക്രെയ്ന്‍ നിലപാടുകളില്‍ യുഎസും റഷ്യയും പരസ്പരം മനസിലാക്കലിന്‍റെ പാതയിലാണന്നതിനാല്‍ ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം മാണ് ഇരുകക്ഷികള്‍ക്കും ഉള്ളതെന്ന് ജനീവയില്‍ നടന്ന പുതിയ സുരക്ഷാ ചര്‍ച്ചക
യുക്റൈന്‍ സംഘര്‍ഷത്തില്‍ ഉഭയകക്ഷി ചര്‍ച്ച
ബര്‍ലിന്‍:ഉക്രെയ്ന്‍ നിലപാടുകളില്‍ യുഎസും റഷ്യയും പരസ്പരം മനസിലാക്കലിന്‍റെ പാതയിലാണന്നതിനാല്‍ ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം മാണ് ഇരുകക്ഷികള്‍ക്കും ഉള്ളതെന്ന് ജനീവയില്‍ നടന്ന പുതിയ സുരക്ഷാ ചര്‍ച്ചകള്‍ക്ക് ശേഷം, യുഎസും റഷ്യയും സമ്മതിച്ചു.

യുക്രെയിനുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ കൂടുതല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇനി സമയം വേണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കെനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ജനീവയില്‍ പറഞ്ഞു. ഉക്രെയ്നിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനും, പരിഹരിക്കുന്നതിനുള്ള പുതിയ റൗണ്ട് ചര്‍ച്ചകള്‍ക്ക് ജനീവയില്‍ എത്തിയതാണ് ആന്റണി ബ്ളിങ്കനും സെര്‍ജി ലാവ്റോവും.

ഒരു വഴിത്തിരിവിനുള്ള പ്രതീക്ഷകള്‍ കുറവായിരുന്നുവെങ്കിലും, രണ്ട് നയതന്ത്രജ്ഞരും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ താല്‍പ്പര്യപ്പെടുകയും ഉക്രെയ്നുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സമ്മതിക്കുകയും ചെയ്തു.

ജോസ് കുമ്പിളുവേലില്‍