ബ്രസൽസ്: യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റായി യാഥാസ്ഥിതികയായ മാൾട്ടീസ് അഭിഭാഷക റോബർട്ട മെറ്റ്സോളയെ തെരഞ്ഞെടുത്തു. ഡേവിഡ് സസോളിയുടെ മരണത്തെത്തുടർന്നാണ് ഇത്. 43ാം വയസ്സിൽ, നിയമനിർമ്മാണ സഭയുടെ ചരിത്രത്തിൽ ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും 20 വർഷത്തിനിടെ ആദ്യത്തെ വനിതയും, പ്രസിഡന്റായി പാർലമെന്റിനെ നയിക്കുന്ന മൂന്നാമത്തെ വനിതയുമാണ് മെറ്റ്സോള.
യൂറോപ്യൻ യൂണിയന്റെ 705 സീറ്റുകളുള്ള നിയമസഭ ചൊവ്വാഴ്ചയാണ് റോബർട്ട മെറ്റ്സോളയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പോൾ ചെയ്ത 616 ബാലറ്റുകളിൽ 458 ന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ അവർ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇവർ വൈസ് പ്രസിഡന്റായിരുന്നു.
ഇവർ യാഥാസ്ഥിതിക യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇപിപി) വിഭാഗത്തിൽ നിന്നാണ് വരുന്നത്, മെത്സോള തന്റെ കന്നി പ്രസംഗത്തിൽ മാൾട്ടീസ് ഭാഷയിൽ നിന്ന് ഇറ്റാലിയൻ ഭാഷയിലേക്കും ഇംഗ്ലീഷിൽ നിന്ന് ഫ്രഞ്ചിലേക്കും മാറി.
ചില ശക്തികൾ നമ്മുടെ മൂല്യങ്ങളുടെയും യൂറോപ്യൻ തത്വങ്ങളുടെയും പരിധികൾ പരീക്ഷിക്കുന്നത് തുടരുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇത്രയും വേഗത്തിലും എളുപ്പത്തിലും പിടിച്ചെടുക്കുന്ന യൂറോപ്യൻ യൂണിയൻ വിരുദ്ധ വികാരത്തിനെതിരെ നിയമനിർമ്മാണസഭയ്ക്ക് തിരിച്ചടിക്കേണ്ടിവരുമെന്ന്ന്ധ മുന്നറിയിപ്പ് നൽകി.
മെത്സോള 2013 മുതൽ യൂറോപ്യൻ പാർലമെന്റിൽ അംഗമാണ്. മാൾട്ടയുടെ മധ്യ-വലതുപക്ഷ നാഷണലിസ്റ്റ് പാർട്ടിയിലെ അംഗമെന്ന നിലയിൽ, ചെറു ദ്വീപ് രാഷ്ട്രത്തിന ്ഇയു അംഗമാകാൻ വേണ്ടി വിദ്യാർഥി എന്ന നിലയിൽ പ്രചാരണം നടത്തിയിരുന്ന ചെറുപ്പം മുതൽ അവർസജീവമാണ്. ഗർഭച്ഛിദ്രത്തോടുള്ള അവളുടെ ശക്തമായ എതിർപ്പ് ചില എതിരാളികളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ