വിയന്ന: ഓസ്ട്രിയ ആസ്ഥാനമായി 162 രാജ്യങ്ങളിൽ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവർത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) മൂന്നാമത് ദ്വിവത്സര കണ്വൻഷൻ സംഘടിപ്പിച്ചു. ഓണ്ലൈനായി നടത്തിയ സമ്മേളനം കേരളത്തിന്റെ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരള പ്ലാനിംഗ് ബോർഡ് അംഗവും സഫാരി ടിവിയുടെ മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ലോക മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന് പോസ്റ്റ് കോവിഡ് കാലഘട്ടത്തിൽ വിനോദ സഞ്ചാരം, സംരംഭം തുടങ്ങിയ മേഖലകളിൽ മാതൃനാടുമായി കൈകോർത്ത് നിരവധി പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കാൻ സാധിക്കുമെന്ന് വിശിഷ്ട അതിഥികൾ പറഞ്ഞു.
ഗ്ലോബൽ കോഡിനേറ്റർ ഡോ. ജെ. രത്നകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അധ്യക്ഷനായിരുന്നു. ഗ്ലോബൽ സെക്രട്ടറി പൗലോസ് തേപ്പാല സംഘടനയുടെ 2020, 2021 കാലഘട്ടത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്ലോബൽ ട്രഷറർ സുനിൽ. എസ്.എസ് സാന്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളനത്തിൽ 2022-23 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയും നിലവിൽ വന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും 56 പേരടങ്ങുന്ന ഭാരവാഹികളാണ് ഗ്ലോബൽ നേതൃത്വത്തിലേയ്ക്ക് ചുമതലയേറ്റത്. പുതിയ ക്യാബിനറ്റ് അംഗങ്ങളായി ഡോ. ജെ. രത്നകുമാർ (ഗ്ലോബൽ പ്രസിഡന്റ് ഒമാൻ), പൗലോസ് തേപ്പാല (ഗ്ലോബൽ കോഡിനേറ്റർ-ഖത്തർ), ഹരീഷ് നായർ (ഗ്ലോബൽ സെക്രട്ടറി-ബെനിൻ റിപ്പബ്ലിക്), നിസാർ എടത്തുംമിത്തൽ (ഗ്ലോബൽ ട്രഷറർ-ഹെയ്തി), റെജിൻ ചാലപ്പുറം (ഇന്ത്യ), ശ്രീജ ടോമി (ഇറ്റലി), ശിഹാബ് കൊട്ടുകാട് (സൗദി അറേബ്യ) തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരായും, ടോം ജേക്കബ് (കുവൈറ്റ്), മഞ്ജുഷ ശ്രീജിത്ത് (ഖത്തർ), മാത്യു ചെറിയാൻ കാലായിൽ (ഓസ്ട്രിയ) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ജോയിന്റ് ട്രഷററായി ജോണ്സണ് തൊമ്മാനയും (ഈജിപ്റ്റ്) നിയമിതരായി. പുതിയ കാബിനറ്റ് അംഗങ്ങൾക്ക് ഗ്ലോബൽ ചെയർമാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡയറക്ടർ ബോർഡ് അംഗങ്ങളായി ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഗ്ലോബൽ ചെയർമാൻ ഓസ്ട്രിയ), സുനിൽ എസ്. എസ്. (കുവൈറ്റ്), നൗഷാദ് ആലുവ (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഡോണി ജോർജ് (ജർമ്മനി) എന്നിവരും പുതിയ ബോർഡ് ഓഫ് അഡ്വൈസെർസ്, വിവിധ ഫോറം കോഡിനേറ്റർസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെന്പേഴ്സ്, റീജണൽ കോഡിനേറ്റർസ് & പ്രസിഡന്റ്സ് എന്നിവരും അധികാരമേറ്റു.
സംഘടനയുടെ മുഖപത്രികയായ വിശ്വകൈരളിയുടെ ആറാമത് എഡിഷൻ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനംചെയ്തു. സിനിമ പിന്നണി ഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്ന് സമ്മേളനത്തിൽ ഏറെ ശ്രദ്ധേയമായി. ദുബായിൽ നിന്നുള്ള നിഷ യുസഫ് അവതാരക ആയിരുന്നു. ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ഹരീഷ് നായർ നന്ദി അറിയിച്ചു.
ജോബി ആന്റണി