ലണ്ടൻ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ്v(AIC) ബ്രിട്ടണ് & അയർലൻഡ് ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ജനുവരി 22 ശനിയാഴ്ച പതാകാദിനമായി ആചരിക്കും.
മാർക്സിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ പാർട്ടി സെക്രട്ടറി ഹർസെവ് ബെയ്ൻസ് കൈമാറുന്ന രക്തപതാക സമ്മേളന സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കണ്‍വീനർ രാജേഷ് കൃഷ്ണയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് പാർട്ടിപ്രവർത്തകർ റാലിയായി പതാക മാർക്സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും.(37a Clerkenwell Green, London, EC1R 0DU). പതാക ഹീത്രൂവിലെ സമ്മേളനഗരിയിൽ എത്തിക്കും.
സിപിഎം ഇരുപത്തിമൂന്നാം പാർട്ടികോണ്‍ഗ്രസിന്റെ ഭാഗമായി അന്താരാഷ്ട്രവിഭാഗമായ എഐസിയുടെ ദേശീയ സമ്മേളനം ഫെബ്രുവരി 5, 6 തീയതികളിൽ ഹീത്രൂവിൽ നടക്കും. ബ്രാഞ്ച് സമ്മേളനങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് എഐസി ദേശീയ സമ്മേളനത്തിലേക്ക് കടക്കുന്നത്. സമ്മേളനത്തിൽ പാർട്ടിയുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
ബിജു ഗോപിനാഥ്