+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മലയാളി നഴ്സുമാർക്കൊരു കൈത്താങ്ങ്' യുക്മ നഴ്സസ് ഫോറം വെബിനാർ 15 മുതൽ

"യുക്മ നഴ്സസ് ഫോറം (UNF) "ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു....ലണ്ടൻ: യുക്മ നഴ
"യുക്മ നഴ്സസ് ഫോറം (UNF) "ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു....

ലണ്ടൻ: യുക്മ നഴ്സസ് ഫോറ (യുഎൻഎഫ്) ത്തിന്‍റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്കുവേണ്ടി സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയ്ക്ക് ജനുവരി 15 (ശനി) മുതൽ തുടക്കം കുറിക്കുന്നു.

"മലയാളി നഴ്സുമാർക്കൊരു കൈത്താങ്ങ്' എന്ന പേരിൽ യുക്മ നഴ്സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമാണ് ഈ വെബിനാർ.

യുകെ യിൽ നഴ്സ് ആയി എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം
മൂന്നു മുതൽ (യുകെ) രാത്രി 8.30ന് (ഇന്ത്യ) സംഘടിപ്പിച്ചിട്ടുള്ളത്. വിവിധങ്ങളായ വിഷയങ്ങളിൽ അതാതു മേഖലകളിലെ വിദഗ്ധർ അവതരിപ്പിക്കുന്ന വെബിനാറുകൾ ആണ് യുക്മ നഴ്സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.

വെബിനാറിന്‍റെ ആദ്യ ദിനത്തിൽ, ഈസ്റ്റ് & ഹെർഡ്ഫോർഡ്ഷെയർ ട്രസ്റ്റിൽ നിന്നുമുള്ള ഐഇഎൽറ്റി എസ് / ഒഇറ്റി ട്രെയിനർ കൂടിയായ പ്രബിൻ ബേബി സംസാരിക്കും. യുകെയിൽ എത്തിയിട്ട് അധികനാൾ ആയിട്ടില്ലാത്ത പ്രബിൻ, സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.

സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറിൽ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. യുക്മയുടെ ഫേസ്ബുക് പേജിൽ കൂടിയും പരിപാടി കാണാവുന്നതാണ്.

സാജൻ സത്യൻ