+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനില്‍ പനച്ചൂരാന്‍ സ്മരണയില്‍ സംസ്കാരവേദി കാവ്യ സംഗമം ജനുവരി 18 ന്

ഡബ്ലിൻ:കേരള കോണ്‍ഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍ സ്മരണാഞ്ജലിയോട് അനുബന്ധിച്ച് ജനുവരി 18 നു (ചൊവ്വ) വൈകികുന്നേരം ഏഴൂ മുതല്‍ ഓണ്‍ലൈന്‍ ആയി "കാവ്യ സംഗമം' നടത്
അനില്‍ പനച്ചൂരാന്‍ സ്മരണയില്‍ സംസ്കാരവേദി കാവ്യ സംഗമം ജനുവരി 18 ന്
ഡബ്ലിൻ:കേരള കോണ്‍ഗ്രസ് - എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍ സ്മരണാഞ്ജലിയോട് അനുബന്ധിച്ച് ജനുവരി 18 നു (ചൊവ്വ) വൈകികുന്നേരം ഏഴൂ മുതല്‍ ഓണ്‍ലൈന്‍ ആയി "കാവ്യ സംഗമം' നടത്തുന്നു.

പ്രമോദ് നാരായണന്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡന്‍റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി ഗിരീഷ് പുലിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. പഴകുളം സുഭാഷ്, ഡോ. മണക്കാല ഗോപാലകൃഷ്ണന്‍, പ്രവീണ്‍ ഇറവങ്കര, ഡോ. എ.കെ അപ്പുക്കുട്ടന്‍, ഡോ. സുമ സിറിയക്ക്, ആലിസ് ടീച്ചര്‍, നിര്‍മല ടീച്ചര്‍, ഗീത വിജയന്‍, സുധാമണി ടീച്ചര്‍, വടയക്കണ്ടി നാരായണന്‍, സതീഷ് നായര്‍, ബഷീര്‍ വടകര, ഡോ. ഗിഫ്റ്റി എല്‍സ വര്‍ഗീസ്, നൗഷാദ് കോഴിക്കോട്, ജിജോയ് ജോര്‍ജ്, മിലിന്‍ഡ് തോമസ്, തോമസ് കാവാലം, ബാബു ടി ജോണ്‍, അഡ്വ. മനോജ് മാത്യു എന്നിവരുടെ കവിതകള്‍ ആലാപനവും അനുസ്മരണ പ്രസംഗങ്ങ ളും ഉണ്ടാകുമെന്ന് കണ്‍വീനര്‍ രാജു കുന്നക്കാട് (അയര്‍ലൻഡ്) അറിയിച്ചു.

സാമൂഹ്യ തിന്മകള്‍ക്കെതിരെ തന്‍റെ തൂലിക ചലിപ്പിച്ച മഹാ പ്രതിഭ. പ്രണയവും വിഷാദവും വിപ്ളവവും ഒളിപ്പിച്ച നിരവധി കവിതകള്‍കൊണ്ട് ജനഹൃദയം കീഴടക്കിയ അതുല്യ പ്രതിഭ. മനസിനെ സ്പര്‍ശിക്കുന്ന കവിതകള്‍ പാടാനും എഴുതാനും ഒരേപോലെ കഴിവുള്ള കവി എന്നീ നിലകളിൽ അനിൽ പനച്ചൂരാൻ കവിതകളിലൂടെ ഒരു വലിയ സന്ദേശം നല്‍കിയിരുന്നു.

അനാഥന്‍, വലയില്‍ വീണ കിളികള്‍, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍, കര്‍ണന്‍, ചോര വീണ മണ്ണില്‍, പ്രവാസി തുടങ്ങിയവ അദ്ദേഹത്തിന്‍റെ എടുത്തപറയത്തക്ക കവിതകളിൽ ചിലതുമാത്രം.

ജോസ് കുമ്പിളുവേലില്‍