+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസികള്‍ക്കുള്ള ക്വാറന്‍റൈൻ ഒഴിവാക്കണം ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മനി കേരളാ ചാപ്റ്റര്‍

ബര്‍ലിന്‍:പ്രവാസികള്‍ക്ക് മാത്രം കേരള / കേന്ദ്ര സര്‍ക്കാരുകള്‍ 7 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈൻ ഏര്‍പ്പെടുത്തിയത് എത്രയും പെട്ടെന്ന് ഒഴിവാക്കണം എന്ന് ഐഒസി ജർമനി കേരളാ ചാപ്റ്റർ പ്രസിഡന്റ് ജോസഫ് സണ്ണി
പ്രവാസികള്‍ക്കുള്ള ക്വാറന്‍റൈൻ ഒഴിവാക്കണം ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മനി കേരളാ ചാപ്റ്റര്‍
ബര്‍ലിന്‍:പ്രവാസികള്‍ക്ക് മാത്രം കേരള / കേന്ദ്ര സര്‍ക്കാരുകള്‍ 7 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈൻ ഏര്‍പ്പെടുത്തിയത് എത്രയും പെട്ടെന്ന് ഒഴിവാക്കണം എന്ന് ഐഒസി ജർമനി കേരളാ ചാപ്റ്റർ പ്രസിഡന്റ് ജോസഫ് സണ്ണി ആവശ്യപ്പെട്ടു.

ജര്‍മനിയില്‍ നിന്നും യൂറോപ്പില്‍ നിന്നും വരുന്ന പ്രവാസികള്‍ 2 ഉം 3 ഉം ഡോസ് വാക്സിന്‍ എടുത്തവരാണ്. മാത്രമല്ല ജോലിക്കും, മറ്റ് യാത്രകള്‍ക്കുമായി പിആർസി ടെസ്റ്റ് ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്യുന്ന യൂറോപ്പിലെ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിനായി ആയിരക്കണക്കിന് പണം മുടക്കി ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിപ്പോര്‍ട്ടുമായിട്ടാണ് കേരളത്തില്‍ എത്തുന്നത് ഇത്തരത്തില്‍ യാത്ര ചെയ്ത് ചുരുങ്ങിയ ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ചില വഴിക്കാന്‍ വരുന്ന പ്രവാസികള്‍ക്ക് 7 ദിവസം ക്വാറനൈ്റന്‍ എടുക്കുക മാനസികമായി ബുദ്ധിമുട്ടിലാക്കും.

യാതൊരു വിധ നിയന്ത്രണങ്ങളും, മുന്‍ കരുതലുകളും ഇല്ലാതെ ഉദ്ഘാടനങ്ങളും, സമ്മേളനങ്ങളും നടത്തി സര്‍ക്കാര്‍ തന്നെ കെറോണ പ്രതിരോധത്തില്‍ നിമം കാറ്റില്‍ പറത്തി, അലംഭാവം കാണിക്കുബോള്‍ സര്‍വകുറ്റവും പ്രവാസികളില്‍ അടിച്ചേല്‍പ്പിച്ച് അവരോട് പക്ഷപാതം കാണിക്കുന്ന ഈ സര്‍ക്കാരിനെതിരെ പ്രവാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം എന്നും ഐഒസി ജർമനി കേരളാ ചാപ്റ്റർ ആവശ്യപ്പെട്ടു.

ജോസ് കുമ്പിളുവേലിൽ