ലണ്ടൻ: സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന്റെ സമ്മേളനം ജനുവരി രണ്ടിന് നടത്തപ്പെട്ടു. ഷാജു സി. ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ നാഷണൽ കമ്മറ്റി അംഗം ജോഷി കടലുണ്ടി ഏവരെയും സ്വാഗതം ചെയ്തു. സമ്മേളനത്തിൽ 2021 -22 കാലഘട്ടത്തിലെ സമഗ്രമായ റിപ്പോർട്ടിംഗും, റിപ്പോർട്ടിന് മേലുള്ള ചർച്ചയും നടന്നു. തുടർന്ന് പുതിയ നേതൃനിരയെ സമ്മേളനം ഐക്യകണ്ഠനെ തെരഞ്ഞെടുത്തു.
എട്ടു അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും ബ്രാഞ്ച് സെക്രട്ടറിയായി ഷാജു സി. ബേബിയേയും, പ്രസിഡന്റായി അരുണ്‍ കെ. ബാബുവിനെയും, ട്രഷറർ സ്ഥാനത്തേക്ക് സ്റ്റാൻലിയെയും,വൈസ് പ്രസിഡന്റായി ബാബു ഷഹനാസ് , ജോയിന്റ് സെക്രട്ടറിയായി ലിജോ എന്നിവരെ യഥാക്രമം തെരഞ്ഞെടുത്തു.
ജനുവരി 22 നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിന് യോഗം പൂർണ പിന്തുണ അറിയിച്ചു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ചേർന്ന ആദ്യ കമ്മറ്റി ജനുവരി 22 ന് നടക്കുന്ന നാഷണൽ സമ്മേളനത്തിന് മുന്നോടിയായുള്ള മെന്പർഷിപ് ക്യാന്പയിനോട് അനുബന്ധിച്ചു പുതിയ മെന്പർമാരെ ചേർക്കുന്നതിനും, വരും വർഷങ്ങളിൽ സമീക്ഷയുടെ പ്രവർത്തനം ഷെഫീൽഡ് ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ വ്യപിപ്പിക്കാനും തീരുമാനമെടുത്തു.