ഹാംബുർഗ്: പ്രണയത്തിന്റെ പുതിയ പ്രമേയം ചമച്ചു "കാതൽ പുയൽ' എന്ന തമിഴ് സംഗീത ആൽബം യുട്യൂബിലൂടെ ആസ്വാദകരുടെ മനം കവരുകയാണ് ജർമനിയിലെ ഒരു പറ്റം മലയാളി കലാകാരന്മാർ. ജർമൻ നഗരമായ ഹാംബുർഗിന്റെ മനോഹാരിതയിൽ ചിത്രീകരിച്ച ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഹാംബുർഗിലെ മലയാളി ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് (MASC) ആണ്. എസ്. പ്രശാന്ത് രചനയും സംഗീത സംവിധാനവും നിർവഹിച്ച ഗാനം പാടിയിരിക്കുന്നത് ഹരീഷ് തൃക്കരിപ്പൂരും വീഡിയോ സംവിധാനം ചെയ്തത് നിതിൻ പയ്യന്നൂരുമാണ്. ബിഹൈൻഡ് വുഡ്സിന്റെ യുട്യൂബിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
വിഷ്ണു സുധ കാമറയും വിദ്യ ഹരിഹരൻ നൃത്ത സംവിധാനവും ചെയ്ത വീഡിയോയുടെ ടൈറ്റിൽസും കളറിങ്ങും ചെയ്തിരിക്കുന്നത് ലിയോണ്‍ ഫ്യുൻഡേർസും ബിലാലും ചേർന്നാണ്.
ജർമൻ നടിയായ വേര വൈഷലും മലയാളിയായ പ്രണവ് നായരുമാണ് ആൽബത്തിൽ പ്രണയാദ്രതയുടെ സംഗീതംപേറി അഭിനയിച്ചിരിക്കുന്നത്.
വയലിനിൽ തന്ത്രികളുണർത്തി സംഗീതം പൊഴിച്ച് തെരുവിൽ ജീവിക്കുന്ന ജർമൻ യുവതിയും ഇന്ത്യൻ യുവാവും തമ്മിലുള്ള പ്രണയമാണ് ന്ധകാതൽ പുയൽന്ധ എന്ന തമിഴ് ഗാനത്തിന്റെ ഉള്ളടക്കം.
<ശളൃമാല ംശറവേ=ന്ധ650ന്ധ വലശഴവേ=ന്ധ345ന്ധ െൃര=ന്ധവേേുെ://ംംം.്യീൗേൗയല.രീാ/ലായലറ/കഃലേ7ഃഗബഘൃീന്ധ ശേഹേല=ന്ധഥീൗഠൗയല ്ശറലീ ുഹമ്യലൃന്ധ ളൃമാലയീൃറലൃ=ന്ധ0ന്ധ മഹഹീം=ന്ധമരരലഹലൃീാലലേൃ; മൗേീുഹമ്യ; രഹശുയീമൃറംൃശലേ; ലിരൃ്യുലേറാലറശമ; ഴ്യൃീരെീുല; ുശരേൗൃലശിുശരേൗൃലന്ധ മഹഹീംളൗഹഹരെൃലലി>ശളൃമാല>
ജോസ് കുന്പിളുവേലിൽ