+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി നഴ്സുമാർക്ക് കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം

ലണ്ടൻ: ഒമിക്രോൺ വകഭേദം യുകെയിൽ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാളി നഴ്സുമാർക്ക് കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം മുന്നോട്ടുവന്നു. നിരവധി മലയാളി നഴ്സുമാരാണ് കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ ചികി
മലയാളി നഴ്സുമാർക്ക്  കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം
ലണ്ടൻ: ഒമിക്രോൺ വകഭേദം യുകെയിൽ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാളി നഴ്സുമാർക്ക് കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം മുന്നോട്ടുവന്നു. നിരവധി മലയാളി നഴ്സുമാരാണ് കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ ചികിത്സയിലുള്ളത്. ഈ സാഹചര്യത്തിലാണ് യുക്മ നഴ്സസ് ഫോറം എൻ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത് .

കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ, ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദങ്ങൾ, കോവിഡ് പോസിറ്റീവ് ആയി ഐസൊലേറ്റ് ചെയ്യുന്നവർക്കുള്ള അവശ്യ സാധനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിൽ വേണ്ട മാർഗനിർദ്ദേശങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇതൊരു അത്യാവശ്യ സർവീസ് അല്ല. എല്ലാ ആരോഗ്യപരമായി അത്യാവശ്യങ്ങൾക്കും 111/ 999 നമ്പറുകളിൽ ബന്ധപ്പെടുക.

യുകെയിൽ വരുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, യുകെയിലെ ആരോഗ്യ സംവിധാനം, എച്ച്.ആർ സമ്പന്ധമായ സംശയങ്ങൾ, കരിയർ ഓപ്പർച്യൂണിറ്റീസ് ഇൻ യുകെ തുടങ്ങി വിഷയങ്ങളിൽ ഈ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബിനാറുകളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾ യുക്മ നഴ്സസി (UNF) ന്‍റെ ഫെയ്സ്ബുക് ഗ്രൂപ്പ്/ ട്വിറ്റർ പേജുകൾ വഴി അറിയാൻ കഴിയും.

വിവരങ്ങൾക്ക്: 07813 624569, 07979123615, 07729 473749, 07946565837, 07985641921, 07503962127,
07960357679.
or
Email - contact.unf@gmail.com

Please contact 111/999 for all health emergencies.