ആലപ്പുഴ: തുടർച്ചയായി നാലാം വർഷവും ലീവ് സറണ്ടർ നിഷേധിച്ചതിലും ശമ്പള പരിഷ്കരണ കുടിശിക അനിശ്ചിതമായി നീട്ടിവെച്ചതിലും പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി വഞ്ചനാ ദിനം ആചരിച്ച് കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു.
ലീവ് സറണ്ടർ വർഷങ്ങളോളം തടഞ്ഞുവയ്ക്കുന്നതും പതിനഞ്ച് ശതമാനം ക്ഷാമബത്ത കുടിശികയാക്കിയതും ശമ്പള പരിഷ്കരണ കുടിശിക അനിശ്ചിതമായി നീട്ടിവെച്ചതും ചരിത്രത്തിൽ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ നടപടികൾ എടുക്കുകയാണ്. ഈ നില തുടർന്നാൽ പണിമുടക്കം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് അസോസിയേഷൻ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ഭരതൻ അധ്യക്ഷനായി.