+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ​വി​ത​ര​ണം

ആ​ല​പ്പു​ഴ: ഏ​പ്രി​ല്‍ മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ഏ​പ്രില്‍ എ​ന്‍​പി​എ​ന്‍​എ​സ് വി​ഭാ​ഗ​ത്തി​ന് ഏ​ഴു കി
ഭ​ക്ഷ്യ​വി​ത​ര​ണം
ആ​ല​പ്പു​ഴ: ഏ​പ്രി​ല്‍ മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി.
ഏ​പ്രില്‍ എ​ന്‍​പി​എ​ന്‍​എ​സ് വി​ഭാ​ഗ​ത്തി​ന് ഏ​ഴു കി​ലോ​ഗ്രാം അ​രി​യും എ​എ​വൈ വി​ഭാ​ഗ​ത്തി​ലെ കാ​ര്‍​ഡി​ന് ര​ണ്ടു പാ​ക്ക​റ്റ് ആ​ട്ട​യും മൂ​ന്നു കി​ലോ​ഗ്രാം ഗോ​ത​മ്പും പ്ര​യോ​റി​റ്റി വി​ഭാ​ഗ​ത്തി​ലെ കാ​ര്‍​ഡു​ക​ളി​ലെ മൂ​ന്നോ അ​തി​ല​ധി​ക​മോ അം​ഗ​ങ്ങ​ളു​ള്ള കാ​ര്‍​ഡു​ക​ള്‍​ക്ക് ആ​കെ​യു​ള്ള ഗോ​ത​മ്പ് വി​ഹി​ത​ത്തി​ല്‍നി​ന്ന് മൂ​ന്നു കി​ലോ​ഗ്രാം കു​റ​വ് ചെ​യ്ത് മൂ​ന്നു പാ​ക്ക​റ്റ് ആ​ട്ട എ​ന്ന ക്ര​മ​ത്തി​ലും എ​എ​വൈ കാ​ര്‍​ഡി​ന് പ​ര​മാ​വ​ധി ര​ണ്ടു പാ​ക്ക​റ്റും പ്ര​യോ​റി​റ്റി വി​ഭാ​ഗ​ത്തി​ലെ കാ​ര്‍​ഡി​ന് പ​ര​മാ​വ​ധി മൂ​ന്നു പാ​ക്ക​റ്റും എ​ന്‍​പി​എ​സ്, എ​ന്‍​പി​എ​ന്‍​എ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍​ഡി​ന് പ​ര​മാ​വ​ധി ര​ണ്ടു കി​ലോ​ഗ്രാം എ​ന്ന ക്ര​മ​ത്തി​ലും എ​ന്‍​പി​ഐ വി​ഭാ​ഗ​ത്തി​ന് ഒ​രു കി​ലോ​ഗ്രാം എ​ന്ന ക്ര​മ​ത്തി​ലും ആ​ട്ട ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ശാ​സ്ത്രാ​വ​ബോ​ധം പ​ക​ര്‍​ന്ന്
ജി​ല്ലാ​ത​ല ശാ​സ്ത്ര ക്വി​സ്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല ശാ​സ്ത്ര ക്വി​സ് മ​ത്സ​രം ന​ട​ത്തി. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും എ​ച്ച്. സ​ലാം എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്തു. സ​മൂ​ഹ​ത്തി​ല്‍ ശാ​സ്ത്ര​ബോ​ധം വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. സ്‌​കൂ​ള്‍ ത​ല​ത്തി​ലും മ​ണ്ഡ​ല​ത​ല​ത്തി​ലും ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 18 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
ഹ​രി​പ്പാ​ട് ന​ങ്യാ​ര്‍​കു​ള​ങ്ങ​ര ബി​ബി​എ​ച്ച്എ​സി​ലെ ആ​ര്‍. അ​ശ്വി​നി, എ. ​അ​ഫ്ന എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​മ്പ​ല​പ്പു​ഴ അ​റ​വു​കാ​ട് ഹൈ​സ്‌​കൂ​ളി​ലെ ആ​ര്‍. രോ​ഹി​ത്, എ​സ്. ഷ​ഹി​ല്‍ മാ​ഹൂ​ദ് എ​ന്നി​വ​ര്‍ ര​ണ്ടാ​മ​തെ​ത്തി.