കടുത്തുരുത്തി: തീര്‍ഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയിലെ കുരിശുമലയിലേക്കു തീര്‍ഥാടക പ്രവാഹം. ഇന്നലെ രാവിലെ നടന്ന കൊടിയേറ്റിനെ തുടര്‍ന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പള്ളിയില്‍ നിന്നും പ്രദക്ഷിണമായി മലമുകളിലെ കപ്പേളയിലെത്തിച്ചു പ്രതിഷ്ഠിച്ചതോടെ ഈ വര്‍ഷത്തെ നാല്പതാം വെള്ളിയാചരണത്തിന് തുടക്കമായി.
തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. അഗസ്റ്റിന് വരിക്കമാക്കല്‍ കാര്‍മികത്വം വഹിച്ചു. നാല്പതാം വെള്ളി ദിനമായ ഇന്ന് പുലര്‍ച്ചെ അഞ്ചിന് മലമുകളില്‍ ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ ആറിനും ഒമ്പതിനും 10.30 നും രാത്രി 7.30 നും ഒന്‍പതിനും 10നും മലമുകളില്‍ ദിവ്യബലിയുണ്ടായിരിക്കും.
രാവിലെ ഏഴിനും ഉച്ചകഴിഞ്ഞ് 3.30 നും പള്ളിയില്‍ ദിവ്യബലി.ആറിന് ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. 11ന് തിരുശേഷിപ്പ് പ്രദക്ഷിണമായി പള്ളിയിലെത്തിച്ചു പുനഃപ്രതിഷ്ഠിക്കുന്നതോടെ ഈ വര്‍ഷത്തെ നാല്പതാംവെള്ളി തിരുക്കര്‍മങ്ങള്‍ക്ക് സമാപനമാകും.