ആലപ്പുഴ: കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് എന്ന ലക്ഷ്യവുമായി ചേന്നംപള്ളിപ്പുറം പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി പഞ്ചായത്തിലെ പച്ചക്കറി, കന്നുകാലി കര്‍ഷകരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പഞ്ചായത്തിനെ ഭൗമതാപത്തില്നിന്ന് സംരക്ഷിക്കുന്നതിനായി എല്ലാ വീടുകളിലും തരിശുഭൂമികളിലും മരങ്ങള്‍ നട്ടുപിടിപ്പിച്ച് മരക്കുടയൊരുക്കും.
ഫലവൃക്ഷത്തോട്ടം, ഔഷധ സസ്യോദ്യാനം എന്നിവയും ഒരുക്കും. പൊതുകുളങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും തേടും. ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡിയോടെ ബയോഗ്യാസ് പ്ലാന്റ് നല്‍കാനുള്ള പദ്ധതിയുമുണ്ട്. പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വൈസ് പ്രസിഡന്റ് ഷില്‍ജ സലിം, പ്രഫ. പി.കെ. രവീന്ദ്രന്, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. ഷിജി, എന്‍.കെ. മോഹന്‍ദാസ്, രമ വിശ്വനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു.