ആലപ്പുഴ: മാവേലിക്കര നഗരസഭാ സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾ പ്രവേശിച്ച് യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നഗരസഭയും പോലീസും കെഎസ്ആർടിസിയും ഇക്കാര്യത്തിൽ കൂട്ടായ തീരുമാനമെടുക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
സ്വകാര്യബസുകാരുടെ ഗുണ്ടായിസം കാരണം കെഎസ്ആർടിസി ബസുകൾ മാവേലിക്കര സ്റ്റാൻഡിൽ കയറുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. കൊല്ലം-ചെങ്ങന്നൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസുകൾ രാവിലെയും വൈകുന്നേരവും ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനു സമീപമുള്ള നഗരസഭാ സ്റ്റാൻഡിൽ കയറുന്നില്ലെന്നും പരാതിയിൽ പറയുന്നു.
കെഎസ്ആർടിസി ബസുകൾ മാവേലിക്കര സ്റ്റാൻഡിൽ കയറാതിരിക്കാൻ സ്വകാര്യബസുടമകൾ ശ്രമിക്കുകയാണെന്ന് കെഎസ്ആർടിസി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വനിതാ ജീവനക്കാരനെ അടക്കം അസഭ്യം പറയാറുണ്ട്. കെഎസ്ആർടിസി ബസുകൾ കയറാതിരിക്കാൻ സ്വകാര്യബസുകൾ തടസം സൃഷ്ടിക്കാറുണ്ട്. നഗരസഭാ സ്റ്റാൻഡിൽ പ്രത്യേക ബസ് വേയും കെഎസ്ആർടിസി മാത്രം എന്ന ബോർഡും സ്ഥാപിക്കണം. പരാതി നൽകിയിട്ടും നഗരസഭയും പോലീസും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
യാത്രക്കാരുടെ സുരക്ഷിതത്വം ചെങ്ങന്നൂർ ഡിവൈഎസ്പി ഉറപ്പാക്കണം. നഗരസഭാ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതിനുള്ള സഹായം മാവേലിക്കര നഗരസഭ ചെയ്യണം. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കും ചെങ്ങന്നൂർ ഡിവൈഎസ്പിക്കുമാണ് കമ്മീഷൻ നിർദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ ഡോ.ജി. സാമുവൽ സമർപ്പിച്ച പരാതിയിലാണ് നടപടി.