മങ്കൊമ്പ്: തൈച്ചേരിതോട് പാലം പൂർത്തിയായ സാഹചര്യത്തിൽ ചെമ്പുംപുറം ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. എസി റോഡിൽനിന്നും 3.75 കിലോമീറ്റർ ഉൾപ്രദേശമായ ചെമ്പുംപുറത്തേക്കു നേരത്തെ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു. നെടുമുടി പഞ്ചായത്തിന്റെ 15, 14 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
ചെമ്പുംപുറം പിഎച്ച്സി, നെടുമുടി സൗത്ത് യുപി സ്കൂൾ, ചെമ്പുംപുറം എൽപി സ്കൂൾ, ചെമ്പുംപുറം പോസ്റ്റ് ഓഫീസ്, ചെമ്പുംപുറം മിൽമ, കുട്ടനാട്ടിലെ ഏക കാറ്റിൽ ഷെഡ്, നെടുമുടി മൃഗാശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിനാളുകളാണ് ദിനംപ്രതി യാത്രചെയ്യുന്നത്.
ജനങ്ങളുടെ ദുരിതങ്ങൾ കണക്കിലെടുത്ത് സർവീസ് അടിയന്തിരമായി പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.