ചങ്ങനാശേരി: കുട്ടനാട് കേന്ദ്രമാക്കി കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് കുട്ടനാട് ആവശ്യപ്പെട്ടു. യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കൊയ്ത്തിനുശേഷം പാടങ്ങളില്‍ അവശേഷിക്കുന്ന കച്ചിയും മറ്റും മാറ്റപ്പെടാതെ കിടക്കുന്നതുമൂലം ഭാവിയില്‍ കൃഷി ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മാത്രമല്ല പരിതസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. വൈക്കോല്‍ കാലിത്തീറ്റയ്ക്ക് വേണ്ട അസംസ്കൃത വസ്തുവാണ്. ഈ സാഹചര്യത്തില്‍ കുട്ടനാട് കേന്ദ്രമാക്കി ഒരു കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് കുട്ടനാട് ആവശ്യപ്പെട്ടു.
കടുത്ത വേനല്‍ക്കാലത്ത് ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകള്‍ കര്‍ഷകരെ ദ്രോഹിക്കുന്നതും പിആര്‍എസ് ലഭിച്ചിട്ടും ബാങ്കുകളില്‍നിന്നും പണം ലഭ്യമാകാത്തതുമായ സാഹചര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. തോമസ് ജയിംസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടോം കായിത്ര, ഉപരക്ഷാധികാരി വി.ജെ.ചാക്കോ വേങ്ങാന്ത്ര, ഭാരവാഹികളായ ജോര്‍ജുകുട്ടി മാപ്പിളശേരി, ജേക്കബ് ചേന്നാട്ട്, ജോസഫുകുട്ടി പുറവടി, എം.സി. ജോസഫ് മണലാടി, ജോസുകുട്ടി വാരിക്കാട്, പി.എല്‍. ചാക്കോ പഴേപറമ്പില്‍, ലൂക്ക് പട്ടരുകളം, സി.ജെ. ജോസഫ്, ജേക്കബ് ജോസഫ് കിഴക്കേ വലിയവീട്ടില്‍, ജേക്കബ് തട്ടാഴം, ജോഷി ചേന്നാട്ട്, കുട്ടപ്പന് എബ്രാമഠം എന്നിവര്‍ പ്രസംഗിച്ചു.