ചേർത്തല: മുട്ടം സിഎൽസിയുടെ ആഭിമുഖ്യത്തിൽ 461-ാമത് ലോക സിഎൽസി ദിനാഘോഷവും 94-ാമത് പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തി. ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് നടന്ന ദിവ്യബലിക്ക് പ്രമോട്ടർ ഫാ. ലിജോയ് വടക്കുംചേരി മുഖ്യകാർമികനായി. തുടർന്ന് പാരീഷ് ഹാളിൽ നടന്ന പൊതുസമ്മേളനം സിഎൽസി ഡയറക്ടർ റവ.ഡോ. ആന്റോ ചേരാന്തുരുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. സീനിയർ സിഎൽസി പ്രസിഡന്റ് വർക്കി പുന്നയ്ക്കൽ, സിസ്റ്റർ തേജ സിഎംസി, ഷാജി ജോസഫ്, മെജോ ജോസ് ഏലിയാസ്, മാർട്ടിൻ വർഗീസ്, അഞ്ജു ഷിബി എന്നിവർ പ്രസംഗിച്ചു.
ജില്ലാതല ലൈബ്രറി സെമിനാര്‍
ആലപ്പുഴ: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ലൈബ്രറി സെമിനാര്‍ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അലിയാര് എം. മാക്കിയില്‍ അധ്യക്ഷത വഹിച്ചു. സെമിനാര്‍ എച്ച്. സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ പൗരത്വം, ദേശീയത എന്ന വിഷയം ഡോ. സി. ഉണ്ണികൃഷ്ണന് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ടി. തിലകരാജ് സ്വാഗതവും അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി കെ.വി. ഉത്തമന് നന്ദിയും പറഞ്ഞു. വായന മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സംസ്ഥാന എക്സി. അംഗം ജി. കൃഷ്ണകുമാര്‍ വിതരണം ചെയ്തു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അഖില കേരള വായനമത്സരം, മുതിര്‍ന്നവര്‍ക്കുള്ള വായനമത്സരം എന്നിവയുടെ ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് 6000, 4000, 3000 എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്പവും നല്കി. യുപി വായനമത്സര വിജയികള്‍ക്ക് 3000, 2000, 1000 എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്കി.