ആലപ്പുഴ: അനശ്വരമായ കവിതകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും മലയാളികളെ ആവേശകൊള്ളിക്കുകയും പുളകം കൊള്ളിക്കുകയും ചെയ്ത വയലാർ രാമവർമയുടെ ഓർമയിൽ കുളവാഴയിൽ തീർത്ത സ്മരണിക സമർപ്പിച്ച് എസ്ഡി കോളജിലെ ജലവിഭവ ഗവേഷണ കേന്ദ്രവും വിദ്യാർഥി സ്റ്റാർട്ടപ്പായ ഐക്കോ ടെക്കും.
കുളവാഴയും ഉപയോഗിച്ച പേപ്പറും ചേർത്ത് നിർമിച്ച പൾപ്പുകൊണ്ട് ഉണ്ടാക്കിയ പ്രത്യേക ഹസ്ത നിർമിത കടലാസിൽ കറുത്ത മഷിയുടെ ബോൾ പെൻ ഉപയോഗിച്ച് വരച്ച ചിത്രമായിരുന്നു ഉപഹാരം. വയലാർ സ്വദേശിനിയും സ്റ്റാർട്ട്അപ്പ് അംഗവുമായ ലക്ഷ്മി. കെ. ബാബുവാണ് ചിത്രം വരച്ചത്.
ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകൻ പ്രഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു, ഐക്കോ ടെക് സിഇഒ അനൂപ് കുമാർ വി., മറ്റ് സ്റ്റാർട്ടപ് അംഗങ്ങളായ ഹരീ കൃഷ്ണ, നിവേദിത എൻ. പ്രഭു, എസ്. ആര്യ എന്നിവരാണ് ഉപഹാരം നൽകിയത്. വയലാർ സ്മൃതി മണ്ഡപത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വയലാർ ശരത്ചന്ദ്ര വർമയ്ക്കും കുടുബാംഗങ്ങൾക്കും കൈമാറി. എസ്ഡി കോളജിലെ മലയാള വിഭാഗം അധ്യാപിക ഡോ. ദേവി കെ. വർമ്മ സ്വാഗതം പറഞ്ഞു.
നൂതനമായ ഈ ഉപഹാരം ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ച ശരത്ചന്ദ്രവർമ കോളജിൽ ഡോ. പ്രഭുവിന്റെ നേതൃത്വത്തിൽ കുളവാഴയിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു.
ജനങ്ങൾക്ക് ആവശ്യമായ ഇത്തരം ഗവേഷണ പ്രവർത്തനങ്ങൾ വിജയകരമാക്കിയ ഗവേഷകരെ അദ്ദേഹം അഭിനന്ദിച്ചു. സ്വാതന്ത്യത്തിന് മുൻപ് നടന്ന പല സമരങ്ങളിലും ഭാഗമായവർ തിങ്ങിനിറഞ്ഞ പോളയുടെ ഇടയിൽ ഒളിഞ്ഞു കിടന്ന് പോലീസുകാരിൽനിന്നു രക്ഷപ്പെട്ട കഥ അദ്ദേഹം പങ്കുവച്ചു. വയലാറിന്റെ അനശ്വര കൃതികൾ പാടി കുളവാഴ പേപ്പറിൽ നിർമിച്ച പുസ്തകത്തിൽ ആശംസകളും എഴുതിയാണ് അദ്ദേഹം സംഘത്തെ യാത്രയാക്കിയത്.
കേന്ദ്ര സർക്കാരിന്റെ ഇന്ത്യ പ്ലാസ്റ്റിക് ചലഞ്ച് ഹാക്കത്തോൺ, യുഎൻഇപി നടത്തിയ പ്രകൃത്യാധിഷ്ഠിത സംരംഭകരുടെ ചാലഞ്ച്, കേരള സർക്കാരിന്റെ യംഗ് ഇന്നോവേറ്റർസ് പ്രോഗ്രാം എന്നിവയിലെ വിജയികൾ ആയിരുന്നു ഐക്കോടെക്. പ്രൊഫസർ ഡോ. ജി. നാഗേന്ദ്ര പ്രഭു ആണ് ഇവരുടെ മെന്റർ.