ഹരിപ്പാട്: നഗരസഭാ ബജറ്റ് പ്രഖ്യാപനങ്ങൾ നിരാശാജനകമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ്കൃഷ്ണകുമാർ ആരോപിച്ചു. ഈ സാമ്പത്തിക വർഷം 60 ശതമാനം ധനവിനിയോഗമാണ് നടത്തിയിട്ടുള്ളത്. മാലിന്യ സംസ്കരണത്തിലും ശുചിത്വ പദ്ധതി നടപ്പിലാക്കുന്നതിലും കഴിഞ്ഞ ബജറ്റ് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. പ്രധാന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല.