ആലപ്പുഴ: തുറവൂര്‍ പഞ്ചായത്തിലെ കളരിക്കല്‍- തുറവൂര്‍ ടൗണ്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുളിഞ്ചിറ പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. 85 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന്റെ അവസാനഘട്ട പണികളും അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിനായുള്ള നടപടികളും പുരോഗമിക്കുകയാണ്.
പ്രദേശത്ത് മുന്‍പുണ്ടായിരുന്ന ചെറിയ നടപ്പാലം ശോച്യാവസ്ഥയിലായതോടെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനും വാഹനയാത്ര സൗകര്യമുള്ള പാലം നിര്‍മിക്കാനുമായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച 19 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം. എട്ടു മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമാണ് പാലം നിമിക്കുന്നത്.
ലോക ക്ഷയരോഗ ദിനാചരണം ഇന്ന്
ആലപ്പുഴ: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് പുറക്കാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്ശനന് അധ്യക്ഷത വഹിക്കും. ഡിഎംഒ ഡോ. ജമുന വര്‍ഗീസ് ക്ഷയരോഗദിന സന്ദേശം നല്‍കും.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, ജില്ല ടി.ബി. ഓഫീസര്‍ ഡോ.കെ.എ. മുഹമ്മദ് സലീം, ഡോ. പി.എസ്. ഷാജഹാന്, ഡോ. ഹാരി ജേക്കബ് ജോര്‍ജ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.