+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാൻബറോ ആബിയിലേക്ക് തീർഥാടനം; അപ്പസ്തോലിക് നൂൺഷ്യോ മുഖ്യാതിഥി

ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സെന്‍റ് ജോസഫ് വർഷാചര‌ണത്തിന്‍റെ ഭാഗമാ
ഫാൻബറോ ആബിയിലേക്ക്  തീർഥാടനം;  അപ്പസ്തോലിക്  നൂൺഷ്യോ മുഖ്യാതിഥി
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സെന്‍റ് ജോസഫ് വർഷാചര‌ണത്തിന്‍റെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബ്രിട്ടനിലെ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ നാമധേയത്തിലുള്ള ചരിത്ര പ്രസിദ്ധമായ ഫാൻബൊറോ ആബിയിലേക്കു തീർഥാടനം സംഘടിപ്പിക്കുന്നു.

ഡിസംബർ നാലിനു (ശനി) മൂന്നിനു നടക്കുന്ന തീർഥാടനത്തിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷ്യോ ആർച്ച്‌ ബിഷപ് മാർ ക്ലൗഡിയോ ഗുജരോത്തി മുഖ്യാതിഥി ‌ആയിരിക്കും.

മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയിൽ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ . ആന്‍റണി ചുണ്ടെലിക്കാട്ട് , വികാരി ജനറൽമാരായ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് , ഫാ. സജിമോൻ മലയിൽ പുത്തൻപുര , ഫാ. ജോർജ് ചേലക്കൽ തുടങ്ങി രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുള്ള വൈദികർ സഹകാർമികരാകും.

സ്ഥല പരിമിതികൾ മൂലം മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറു പേർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ