ചേര്‍ത്തല: ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തില്‍ ഒരു പങ്കുംവഹിക്കാത്ത സിപിഎമ്മും ബിജെപിയും സമരത്തിന്റെ നൂറാം വാര്‍ഷികം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ത്തലയില്‍ ചേര്‍ന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഐസിസിയുടെയും ഗാന്ധിജിയുടെയും നിര്‍ദേശ പ്രകാരം നടന്ന സമരത്തിന്റെ നേരവകാശികള്‍ കോണ്‍ഗ്രസ് മാത്രമാണ്. മറ്റിടപെടലുകള്‍ മുതലെടുപ്പിനുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷപരിപാടികള്‍ 30ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും.
ജില്ലയില്‍നിന്നു 5000 പ്രവര്‍ത്തരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എംപി, എ.എ. ഷുക്കൂര്‍, എം. ലിജു, ഷാനിമോള്‍ ഉസ്മാന്, എം.ജെ. ജോബ്, സി.കെ. ഷാജിമോഹന്‍, ബി.ബൈജു, എസ്. ശരത്, സജി കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.