ആലപ്പുഴ: എഴുപുന്ന പഞ്ചായത്തിലെ ഹരിതകര്‍മ സേനയ്ക്ക് ഇ-ഓട്ടോ നല്കി. എഴുപുന്ന പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന് ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് ഇ-ഓട്ടോ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഏഴഴകുള്ള എഴുപുന്ന എന്ന പദ്ധതിയുടെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹരിത കര്‍മസേനയ്ക്ക് ഇ-ഓട്ടോ വാങ്ങിയത്. യൂണിഫോം, വീടുകളിലേക്കുള്ള ബയോബിന്‍ തുടങ്ങിയവയുടെ വിതരണവും ഇതോടൊപ്പം നടന്നു. സ്ഥിരം സമിതി അധ്യക്ഷരായ ദീപ, ടോമി ആതാളില്, പി.കെ. മധുക്കുട്ടന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ വാസന്തി സുധാകരന്, ബിന്ദു ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.