കായംകുളം: ഭരണിക്കാവിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭരണിക്കാവ് ആറാം വാർഡിൽ ലക്ഷ്മി ഭവനത്തിൽ ഉത്തമ (70)നാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകൻ ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് 5. 45 ഓടെയായിരുന്നു സംഭവം. അവിവാഹിതരായ മക്കൾ ഉദയകുമാർ(40), ഇല്യാസ്(35) എന്നിവർക്കൊപ്പമാണ് ഉത്തമൻ താമസിച്ചുവന്നത്. ഇരുവരും മദ്യത്തിന് അടിമകളായിരുന്നു.
മദ്യലഹരിയിൽ ഇവർ പിതാവിനെ മർദിക്കുമായിരുന്നെന്നും പോലീസ് പറഞ്ഞു. മരിച്ച ഉത്തമന്റെ നെഞ്ചിനു മുകളിൽ രക്തം കട്ടി പിടിച്ച നിലയിൽ മുറിവുണ്ട്. ഇത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണന്ന സംശയത്തിലാണ് മൂത്ത മകനായ ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഉത്തമന്റെ ഭാര്യ ചെങ്ങന്നൂരിൽ ഓർഫനേജിലാണ് കഴിയുന്നത്.