എടത്വ: ഹെറോയിനും കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. അസാം മറിഗാവോണ്‍ അബ്ദുള്‍ ബാരിക്കിന്റെ മകന് സാദിക് ഉള് ഇസ്ലാമാണ് (22) എക്സൈസിന്റെ പിടിയിലായത്. 108 ഗ്രാം ഹെറോയിനും കഞ്ചാവുമായി എടത്വ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വിതരണം വ്യാപകമായി നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എടത്വ പ്രദേശം കഴിഞ്ഞ രണ്ടാഴ്ചയായി ഷാഡോ എക്സൈസ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. പിടിയിലായ സാദിക് ഉള് ഇസ്ലാമിനെ കോടതി റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് നിലവില്‍ രണ്ടു ലക്ഷത്തോളം രൂപ വിലയുണ്ട്. കുട്ടനാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. മഹേഷ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം. ബൈജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.ബി. വിപിന്‍, ജോര്‍ജ് പൈവ, ബി. രാജേഷ്, പി. വിജയകുമാര്‍ എന്നിവര്‍ അന്വഷണത്തിനു നേതൃത്വം നല്കി.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
ജനറല്‍ബോഡി യോഗം
മാവേലിക്കര: മാവേലിക്കര, നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്തമായ ജനറല്‍ബോഡി യോഗം ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഗോപന് അധ്യക്ഷത വഹിച്ചു.