ഹൈഡൽബർഗ്: കോട്ടയം വാഴൂർ സ്വദേശിയും കഴിഞ്ഞ 43 വർഷമായി ജർമനിയിലെ ഹൈഡൽബെർഗിൽ താമസിയ്ക്കുന്ന ഐസക് കണ്ണന്താനം (കുഞ്ഞുമോൻ -73) അന്തരിച്ചു. സംസ്കാരം ഡിസംബർ ഒന്നിന് (ബുധൻ) രാവിലെ 11ന് ഹൈഡൽബെർഗ് പ്ഫാഫൻഗ്രുണ്ട് സെമിത്തേരിയിൽ. കോട്ടയം വടവാതൂർ ഏറനാട് പുത്തൻപറന്പിൽ കുടുംബാഗം സാറാമ്മയാണ് പരേതന്റെ ഭാര്യ.
മക്കൾ: ലീന, ലൗലി. മരുമക്കൾ: ആഹിം, ഷംസുൽ. കൊച്ചുമക്കൾ: അഖിൽ, ഫ്രീഡ, ടോം.
കേരള കൾച്ചറൽ ഫോറം മുൻ പ്രസിഡന്റായിരുന്ന ഐസക് ഹൈഡൽബർഗ് മലയാളി മിക്ക സംഘടനകളിലും മുൻനിര ഭാരവാഹിയും സജീവ സാന്നിധ്യനിറവിലെ സാംസ്കാരികപ്രവർത്തകനുമായിരുന്നു. ഐസക്കിന്റെ നിര്യാണം ഹൈഡൽബർഗ് മലയാളി സമൂഹത്തിന് തീരാനഷ്ടമാണന്ന് മലയാളി ഡോയ്റ്റ്ഷെ ട്രഫൻ(മലയാളി ജർമൻ കൂട്ടായ്മ) പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളിൽ അനുസ്മരിച്ചു. ജർമനിയിലെ മറ്റു സംഘടനാ ഭാരവാഹികളും അനുശോചിച്ചു.
ജോസ് കുന്പിളുവേലിൽ