ആലപ്പുഴ: മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ പുഞ്ചക്കൊയ്ത്തും നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കൃഷിമന്ത്രിയും കുട്ടനാട് എംഎൽഎയും ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കർഷകർക്ക് നൽകിയ ഉറപ്പ് നാളിതുവരെ ഫലം കണ്ടില്ലെന്ന് കർഷക കോൺഗ്രസ്. മാത്രമല്ല കർഷകരുടെ ന്യായമായ ഒരു ആവശ്യത്തിനും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കർഷക കോൺഗ്രസ് അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ദിവസങ്ങളായി കളങ്ങളിൽ കൊയ്തു കൂട്ടിയിട്ടിരിക്കുന്ന നെല്ല് കൃത്യമായി സംഭരിക്കാനോ കിഴിവ് സംബന്ധിച്ച് വ്യക്തത വരുത്താനോ കഴിഞ്ഞിട്ടില്ല.
സംഭരിക്കുന്ന നെല്ലിന്റെ വില എപ്പോൾ എവിടെനിന്ന് കർഷകർക്ക് ലഭ്യമാകും എന്നോ ഒന്നാം വിളയുടെ സംഭരിച്ച നെല്ലിന്റെ കൈകാര്യ ചെലവ് കർഷകർക്ക് ലഭ്യമാക്കുമെന്നോ നാളിതുവരെ കർഷകരെ ബോധ്യപ്പെടുത്താൻ കഴിയാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥത തുറന്നു സമ്മതിക്കുന്നതിന് തുല്യമാണെന്നും നിവേദനത്തിൽ പറയുന്നു.
ഇത്തരം അടിയന്തര സാഹചര്യങ്ങളിലെ മന്ത്രിമാരുടെ മെല്ലെപോക്കും തുടർന്ന് രൂപം കൊണ്ട കർഷകരുടെ ഭീതിയും അകറ്റാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ അനിവാര്യമാണ്. ആവശ്യമായ നടപടി സർക്കാർ ഉടൻ കൈക്കൊള്ളാത്ത പക്ഷം കർഷകരെ സംഘടിപ്പിച്ച് ശക്തമായ സമരത്തിനു കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്നും യോഗം സർക്കാരിനു മുന്നറിയിപ്പ് നൽകി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ ഉദ്ഘാടനം ചെയ്തു. മുഞ്ഞനാട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി കഞ്ഞിക്കര അധ്യക്ഷത വഹിച്ചു. തോമസുകുട്ടി മുട്ടശേരി, ബിജു തണൽ, ചിറപ്പുറത്ത് മുരളി, സിബി മൂലംകുന്നം, അമ്പു വൈദ്യൻ കല്പകവാടി, എം. ഷംസുദൻ, ജോർജുകുട്ടി പുറവടിക്കളം, ജോർജ് മണ്ണുപറമ്പ്, ഷിബു കണ്ണമാലി, എം.സി. ജോയപ്പൻ എന്നിവർ പ്രസംഗിച്ചു.