+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്പില്‍ കുട്ടികള്‍ക്ക് വാക്സിന്‍ നൽകാൻ അനുമതിയായി

ബ്രസല്‍സ്: അഞ്ചു മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് ഫൈസർ വാക്സിൻ എടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. ഇയു ഡ്രഗ് റെഗുലേറ്റര്‍(ഇഎംഎ) ആ‌ണ് അനുമതി നല്‍കിയത്. വൈറസ് അതിവേഗം പടരുന്ന ഒ
യൂറോപ്പില്‍  കുട്ടികള്‍ക്ക് വാക്സിന്‍ നൽകാൻ അനുമതിയായി
ബ്രസല്‍സ്: അഞ്ചു മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് ഫൈസർ വാക്സിൻ എടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. ഇയു ഡ്രഗ് റെഗുലേറ്റര്‍(ഇഎംഎ) ആ‌ണ് അനുമതി നല്‍കിയത്.

വൈറസ് അതിവേഗം പടരുന്ന ഒരു കൂട്ടത്തില്‍ അംഗീകരിക്കപ്പെട്ട ആദ്യത്തെ ജാബാണ് ഫൈസര്‍ ബയോണ്‍ടെക്. കോവിഡിന്‍റെ പുതിയ തരംഗം പടരുന്ന യൂറോപ്പില്‍ സ്കൂള്‍ കുട്ടികള്‍ക്കും വ്യാപകമായി വാക്സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

കുട്ടികളുടെ വാക്സിന് ആദ്യമായാണ് യൂറോപ്യന്‍ മരുന്ന് ഏജന്‍സി അനുമതി നല്‍കുന്നത്. 2000 കുട്ടികളില്‍ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് ന‌ടപടി.

യുഎസ്എ, ഇസ്രയേല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലാ‌ണ് ചെറിയ കുട്ടികളില്‍ കൊറോണ വാക്സിനേഷനു അനുമതി നല്‍കിയിരുന്നത്. ഇത് മുതിര്‍ന്നവരില്‍ ഉപയോഗിക്കുന്ന മറ്റൊരു ഡോസിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അടിസ്ഥാനപരമായി ഇതു വളരെ കുറഞ്ഞ ഡോസാണ്. പ്രായമായവര്‍ക്ക് ലഭിക്കുന്ന ഡോസിന്റെ മൂന്നിലൊന്ന് രണ്ട് കുത്തിവയ്പ്പുകളോടെ മൂന്നാഴ്ചത്തെ ഇടവേളയില്‍ നല്‍കുമെന്ന് ഇഎംഎ പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രായത്തിലുള്ള ഏകദേശം 2,000 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ വാക്സിന്‍ 90.7 ശതമാനം ഫലപ്രദമായിരുന്നു.

പാര്‍ശ്വഫലങ്ങള്‍ സാധാരണയായി കുറച്ചു ദിവസം നീണ്ടുനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്കു പുറമെ കുത്തിവയ്പ് സൈറ്റിലെ വേദന, ക്ഷീണം, തലവേദന, പേശി വേദന, വിറയല്‍ എന്നിവ ഉള്‍പ്പെടുന്നു. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ 12 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് ഉപയോഗിക്കുന്നതിന് വാക്സിനു നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുണ്ട്.

ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിൽ അഞ്ചിനും 11നുമിടെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി.

ജോസ് കുമ്പിളുവേലില്‍