പൂച്ചാക്കൽ: അക്വേറിയം വൃത്തിയാക്കുന്നതിനിടെ 11 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വളവിൽ വീട്ടിൽ ശരത്ത് - സിനി ദമ്പതികളുടെ ഇളയ മകൻ അലൻ (11ഉണ്ണിക്കുട്ടൻ ) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ അക്വേറിയം വൃത്തിയാക്കുമ്പോഴാണ് അപകടം ഉണ്ടായത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിർമാണ മേഖലയിൽ ജോലി എടുക്കുന്ന മാതാപിതാക്കൾ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. മരിച്ച അലൻ ആറിലും സഹോദരൻ അശ്വിൻ എട്ടാം ക്ലാസിലും മണപ്പുറം സെന്റ് തേരാസസ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അരൂക്കുറ്റി ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ രാതി 8 ന് സംസ്കരിച്ചു.